സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അബുലൈസിനെ പിടികൂടി

Published : Aug 25, 2018, 03:30 PM ISTUpdated : Sep 10, 2018, 04:55 AM IST
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അബുലൈസിനെ പിടികൂടി

Synopsis

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അബുലൈസിനെ ഡിആര്‍ഐ പിടികൂടി. കോഴിക്കോട് ഡിആര്‍ഐ സംഘം തൃശൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 

തൃശൂര്‍: എയർഹോസ്റ്റസുമാരെ ഉപയോഗിച്ച് സ്വർണം കടത്തിയ കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അബുല്ലൈസ് ഡിആർഐയുടെ പിടിയിലായി. കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘം തൃശൂരിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ലുലു കൺവെൻഷൻ സെന്ററിൽ ഒരു ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റ്. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് ഇയാൾ.

2013 എയർഹോസ്റ്റസുമാരെ ഉപയോഗിച്ച് കരിപ്പൂർ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതിയാണ് അബുല്ലൈസ്. ഈ കേസിൽ മൂന്നുപേർ നേരത്തെ അറസ്റ്റിലായിരുന്നു. കോഫെപോസ ചുമത്തിയിരുന്ന അബുല്ലൈസിനെതിരേ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കുറച്ചു കാലങ്ങളായി ഇന്ത്യയിൽ വന്ന് പോകുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും ഡി.ആർ.ഐക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. ദുബായിൽ നിന്ന് നേപ്പാളിലെ കാഠ്മണ്ഡു വിമാനത്താവളം വഴിയാണ് താൻ എത്തിയതെന്ന് ഡിആർഐയുടെ ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറി; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
ആലുവ സ്റ്റേഷനിൽ അവകാശികളില്ലാതെ പുൽപ്പായക്കെട്ട്, സംശയം തോന്നി നോക്കിയപ്പോൾ രഹസ്യ അറയിൽ കഞ്ചാവ്; പിടിച്ചത് 17 കിലോ