എറണാകുളത്ത് നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മാതൃസഹോദരൻ അറസ്റ്റിൽ

Published : Jun 26, 2016, 08:56 AM ISTUpdated : Oct 05, 2018, 03:29 AM IST
എറണാകുളത്ത് നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മാതൃസഹോദരൻ അറസ്റ്റിൽ

Synopsis

എറണാകുളം പട്ടിമറ്റത്ത് നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മാതൃസഹോദരൻ അറസ്റ്റിൽ. കുമ്പനാട് സ്വദേശി അബ്ദുൾ മജീദാണ് അറസ്റ്റിലായത്.
 
എറണാകുളം പട്ടിമറ്റം നാല് സെന്‍റ് കോളനിയിലെ ബാലികയെയെയാണ് അമ്മാവനായ അബ്ദുൽ മജീദ് ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് അബ്ദുൾ മജീദ്. അമ്മ ജോലിക്ക് പോകുന്ന സമയത്ത് കുട്ടിയെ നോക്കാൻ ഇയാളെ ഏൽപ്പിച്ചതായിരുന്നു. അമ്മ തിരിച്ചു വന്നപ്പോഴാണ്  പീഡന വിവരം അറിയുന്നത്. തുടർന്ന് മറ്റ് ബന്ധുക്കളെ വിരമറിയിച്ചു. പട്ടിമറ്റം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.  കുട്ടിയുടെ അമ്മ നൽകിയ  പരാതിയുടെ അടിസ്ഥാനത്തിൽ പട്ടിമറ്റം സിഐ പ്രതിയുടെ  അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിടികൂടിയതറിഞ്ഞ് പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരും സംഘടിച്ചു. അറസ്റ്റിലായ അബ്ദുൾ മജീദിനെ കോടതിയിൽ ഹാജരാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഇറാന്‍- ഇസ്രയേല്‍ സംഘർഷം; അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ നോർക്കക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി
നിര്‍ണായക തീരുമാനമായി ആരോഗ്യ വകുപ്പ്, ഇന്ത്യയില്‍ ആദ്യം; എസ്.എം.എ. രോഗത്തിനുള്ള സൗജന്യ മരുന്ന് 25 വയസ് വരെയാക്കി