എബിവിപി പ്രവര്‍ത്തകര്‍ കോളേജ് ബസില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഇറക്കി വിട്ടു

Published : Feb 08, 2017, 06:28 AM ISTUpdated : Oct 04, 2018, 05:39 PM IST
എബിവിപി പ്രവര്‍ത്തകര്‍ കോളേജ് ബസില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഇറക്കി വിട്ടു

Synopsis

എറണാകുളം: എബിവിപി നടത്തിയ വിദ്യാഭ്യാസബന്ദിനെ തുടര്‍ന്ന് കൊച്ചിയില്‍ പ്രവര്‍ത്തകര്‍ കോളേജ് ബസുകള്‍  തടഞ്ഞ് വിദ്യാര്‍ത്ഥികളെ ഇറക്കി വിട്ടു. പ്രഫഷണല്‍ കോളേജുകളില്‍ നിന്നടക്കമുള്ള വിദ്യാര്‍ത്ഥികള്‍ കോളേജിലെത്താനാകാതെ  വലഞ്ഞു

കലൂര്‍ കടവന്ത്ര റോഡിലാണ് രാവിലെ എബിവിപി പ്രവര്‍ത്തകര്‍ ബസുകള്‍ തടഞ്ഞു തുടങ്ങിയത്. പിന്നീടത് കലൂര്‍ ജംഗ്ഷനിലേക്ക് മാറ്റി. ബസുകള്‍ തടഞ്ഞ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ പുറത്തിറക്കി. ബസുകള്‍ വിട്ടുപോയതോടെ കോളേജിലെത്താനാകാതെ കുട്ടികള്‍ വലഞ്ഞു.

പിന്നീട് സ്വകാര്യ ബസുകളില്‍ കയറിയും, ബന്ധുക്കളെ വിളിച്ചു വരുത്തിയുമാണ് കുട്ടികള്‍ കോളേജിലേക്ക് പോയത്. രാവിലെ എട്ട് മണിക്ക് തുടങ്ങിയ സമരം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ നേരേ പൊയത് സെന്റ് അല്‍ബര്‍ട്‌സ് കോളേജിലേക്കാണ്. കേളേജിനകത്ത്  കയറി ക്ലാസ് തടയാന്‍ ശ്രമിച്ചെങ്കിലും പോലീസെത്തി എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, പരപ്പനങ്ങാടിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
എല്ലാ ചിത്രങ്ങളും ഒറിജിനൽ, എഐ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടില്ല, എല്ലാം വീഡിയോയിൽ നിന്ന് കട്ട് ചെയ്തതെന്ന് എൻ സുബ്രഹ്മണ്യൻ