
ദേശീയപാത അറുപത്തിയാറിൽ കാസർകോട് പൊയിനാച്ചിയിൽ ഓട്ടോറിക്ഷയിൽ ലോറിയിടിച്ച് അമ്മയും, മകളും മരിച്ചു. ചട്ടംചാൽ മണ്ഡലിപാറ സ്വദേശി രാജന്റെ ഭാര്യ ശോഭ മകൾ വിസ്മയ എന്നിവരാണ് മരിച്ചത്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം.
മൂത്ത മകളുടെ കുട്ടിയുടെ ചോറൂണിനായി പുല്ലൂരിലേയ്ക്ക് പോകുകയായിരുന്നു രാജനും കുടുംബവും.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജനേയും, ഓട്ടോ ഡ്രൈവർ ഖാദറിനേയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാഞ്ഞങ്ങാട് ഭാഗത്തു നിന്നും കാസർകോട്ടേയ്ക്ക് ചരക്കു കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് റോഡിനു സമീപത്തെ മൈതാനത്തേക്ക് മറിയുകയായിരുന്നു. ഓട്ടോയുടെ മുകളിലേയ്ക്ക് വീണ ലോറി പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തള്ളിമാറ്റിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam