മട്ടന്നൂരിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ കുമ്മനത്തിന്റെ ഗൂഢാലോചന: പി ജയരാജന്‍

Published : Dec 26, 2017, 10:51 AM ISTUpdated : Oct 05, 2018, 02:44 AM IST
മട്ടന്നൂരിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ കുമ്മനത്തിന്റെ ഗൂഢാലോചന: പി ജയരാജന്‍

Synopsis

കണ്ണൂര്‍: കുമ്മനം രാജശേഖരന്‍ മട്ടന്നൂരില്‍ നടത്തിയ ഗൂഢാലോചനയാണ് അക്രമസംഭവങ്ങള്‍ക്ക് പിന്നിലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. 'ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി എന്നിവര്‍ക്കെതിരെ ഗൂഢാലോചന കേസ് എടുക്കണമെന്നും പി ജയരാജന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി സംഘം ഇന്ന് ഗവര്‍ണറെ കാണും. 11 മണിക്കാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം കണ്ണൂരിലെ മട്ടന്നൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇരിട്ടി ഗവെണ്‍മെന്റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബിജെപി ആണ് അക്രമത്തിനു പിറകില്‍ എന്ന് സിപിഎമ്മിന്റെ ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കണ്ണൂര്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് അക്രമം നടന്നത്.

കഴിഞ്ഞ ആഴ്ച മാലൂരില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്നാണ് വിവരം. കഴിഞ്ഞാഴ്ച കതിരൂരില്‍ ആര്‍.എസ്.എസ് നേതാവിന് വെട്ടേറ്റിരുന്നു. ആര്‍എസ്എസ് പൊന്ന്യം മണ്ഡല്‍ കാര്യവാഹ് ആണ് പ്രവീണിനാണ് വെട്ടേറ്റത്. അക്രമം രൂക്ഷമായ സാഹചര്യത്തില്‍ ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് ബിജെപിയുടെ ആവശ്യം.

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ പങ്കുവച്ചതിന് പോലും അധിക്ഷേപിച്ചു'; പാലക്കാട്ടെ മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ
വയനാട് വടക്കനാട് മേഖലയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു, നിരീക്ഷണത്തിൽ, പിടികൂടാൻ ശ്രമം തുടരുന്നു