പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ച് മിനി വാന്‍ ഡ്രൈവര്‍ മരിച്ചു

Web Desk |  
Published : Apr 11, 2018, 06:16 PM ISTUpdated : Jun 08, 2018, 05:45 PM IST
പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ച് മിനി വാന്‍ ഡ്രൈവര്‍ മരിച്ചു

Synopsis

അപകടത്തില്‍ ആറു പേര്‍ക്ക് പരിക്ക്

ആലപ്പുഴ: പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ച് മിനി വാന്‍ ഡ്രൈവര്‍ മരിച്ചു. കന്യാകുമാരി കൊല്ലടവ് ലിറ്റില്‍ ഫ്‌ളവര്‍ ഭവനത്തില്‍ റോബിന്‍ സണിന്റെ മകന്‍ വിജയകുമാറാണ്(37)  മരിച്ചത്. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. അമ്പലപ്പുഴ  കാക്കാഴം റെയില്‍വെ മേല്‍പ്പാലത്തില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.

കന്യാകുമാരിയില്‍ നിന്ന് കൊച്ചിയിലേക്കു പോയ വാനില്‍ എതിരെ പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് വാന്‍ പൂര്‍ണമായും തകര്‍ന്നു. വാനിലുണ്ടായിരുന്ന പരിക്കേറ്റ നിഖേല്‍ പിള്ള (60), മെര്‍ലിറ്റ് (24), സിബിന്‍ (23), ഷിബു (23), പ്രദീപ് (23), ആന്റണി(24)  എന്നിവരെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ? സുപ്രധാന പ്രഖ്യാപനവുമായി റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്
കേരളത്തിന് അഭിമാന നേട്ടം; 10 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം, 2 ആശുപത്രികൾക്ക് പുന:അംഗീകാരം