ഡി സിനിമാസ് ഭൂമി കൈയ്യേറ്റം; ദിലീപ് വീണ്ടും ഹൈക്കോടതിയിൽ

By Web DeskFirst Published Apr 11, 2018, 5:59 PM IST
Highlights
  • ഡി സിനിമാസിനെതിരായ വിജിലൻസ് കോടതിയുടെ ഉത്തരവിനെതിരെ ദിലീപ് കോടതിയിൽ
  • എഫ്ഐആർ എടുക്കാൻ നിർദേശം നൽകിയ ഹൈക്കോടതിയിൽ ഉത്തരവ് റദ്ദാക്കണം
  • എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മതിയായ കാരണം ഇല്ലെന്ന് ദിലീപ്

കൊച്ചി: ഡി സിനിമാസിനെതിരായ വിജിലൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ദിലീപ് ഹൈക്കോടതിയിൽ. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മാണത്തിനായി പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതിയില്‍ എഫ്ഐആ‍ർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന ഉത്തരവിനെതിരെയാണ് കോടതിയെ സമീപിച്ചത്.  എഫ്ഐആർ എടുക്കാൻ നിർദേശം നൽകിയ കോടതി ഉത്തരവ് റദ്ദാക്കണെന്നാണ് ദിലീപിന്‍റെ ആവശ്യം. 

തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് നിലനിൽക്കുന്നതല്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മതിയായ കാരണം ഇല്ലെന്നും ദിലീപ്. പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫാണ് പരാതി തീയേറ്റര്‍ നിര്‍മാണത്തിനായി ഭൂമി കയ്യേറിയെന്ന് ചൂണ്ടിക്കാട്ടി നല്‍കിയിട്ടുള്ളത്. ദിലീപിനും മുന്‍ ജില്ലാ കളക്ടര്‍ എം എസ് ജയയ്ക്കുമെതിരെ നല്‍കിയ പരാതിയില്‍, കയ്യേറ്റം നടന്നിട്ടില്ലെന്നും, ജില്ലാ കളക്ടര്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് തള്ളിയായിരുന്നു തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ്.
 

click me!