
കോട്ടയം: കൂത്താട്ടുകുളം പ്രതീക്ഷാഭവന് സമീപം മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടന്നത് 14 അപകടങ്ങളാണ്. എല്ലാ വാഹനങ്ങളും ഒരേദിശയില്‍ നിയന്ത്രണം വിട്ട് 11 കെ.വി. വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ടവരില്‍ ഭൂരിഭാഗം പേരും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇത് കൂത്താട്ടുകുളത്തിന്റെ മാത്രം കഥയാണ്. ഒരേ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് പിന്നിലെ ഔചിത്യം ചികഞ്ഞാല്‍ എത്തിച്ചേരുന്നത് അടുത്തിടെ നവീകരിച്ച എം.സി റോഡിന്റെ നിര്‍മാണകഥകളിലേക്കാണ്.
നവീകരണം കഴിഞ്ഞ് മൂന്ന് മാസം തികയും മുമ്പ് നൂറിലേറെ അപകടങ്ങളാണ് എം.സി റോഡില്‍ പട്ടിത്താനം മുതല്‍ മൂവാറ്റുപുഴ വരെയുള്ള ഭാഗത്ത് നടന്നത്. കെ.എസ്.ടി.പിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ സ്ഥലത്താണ് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്ന അപകടപരമ്പര അരങ്ങേറിക്കൊണ്ടിരിക്കുന്നത്. റോഡ് നിര്‍മാണത്തിലെ അപാകതകളാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
കൂത്താട്ടുകുളത്തു നിന്നും മൂവാറ്റുപുഴ എത്തുന്നതുവരെയുള്ള റോഡില്‍ നിരവധി വളവുകളാണുള്ളത്. ഇത് നിവര്‍ത്താതെ തന്നെ റോഡിന് വീതി കൂട്ടി. ചില ഭാഗങ്ങളില്‍ അപ്രതീക്ഷിതമായ ചെരിവുകളും റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത വെളിവാക്കുന്നു. അലൈന്‍മെന്റിലും അപാകതകള്‍. ആവശ്യത്തിന് മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ല. അങ്ങനെ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച റോഡ് ജനങ്ങള്‍ മരണക്കളരിയായി.
മീന്‍കുന്നം, ആറൂര്‍, കുറവിലങ്ങാട്, ഉപ്പുകണ്ടം, കരിമ്പന, പാലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും അപകടം തുടര്‍ക്കഥയാണ്. മഴ പൊടിഞ്ഞു തുടങ്ങിയാല്‍ റോഡില്‍ അപകടങ്ങളുടെ ഘോഷയാത്രയാണ്. മഴക്കാലത്ത് ഇതിന്റെ എണ്ണവും ആഘാതവും വര്‍ധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പദ്ധതിയുടെ ചുമതലയുള്ള കെ.എസ്.ടി.പിയോ പൊതുമരാമത്ത് ഉദ്യോഗസ്ഥരോ ഇനിയും ഇതുവഴി വരാന്‍ തയറായിട്ടില്ല.
എഞ്ചീനിയര്‍ സര്‍വേയര്‍ തുടങ്ങിയവരോട് നിരവധി തവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായിട്ടില്ല. അതേസമയം കെ.എസ്.ടി.പിയില്‍ നിന്നും ജോലി ഏറ്റെടുത്തിരുന്ന സ്വകാര്യ കമ്പനി നഷ്ടത്തിലാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും സൂചനകളുണ്ട്. ഈ സൂചനകള്‍ പറയുന്നത് മറ്റൊന്നുമല്ല, അപകടം തുടരും,
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam