
കോട്ടയം: കെവിൻ വധത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം തൃപ്തികരമല്ല. മുഖ്യ സാക്ഷി അനീഷിനെ നുണപരിശോധനക്ക് വിധേയനാക്കണം. അനീഷിന്റെ മൊഴി പരസ്പര വിരുദ്ധമെന്നും അഞ്ചാം പ്രതി ചാക്കോയുടെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. കെവിന്‍ വധക്കേസില്‍ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഈ പരാമർശം. ഏറ്റുമാനൂർ കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്.
നീനുവിന് മാനസിക രോഗമാണെന്നും ഇപ്പേള്‍ താമസിക്കുന്ന കെവിന്‍റെ വീട്ടില്‍ നിന്നും മാറ്റണമെന്നും ചാക്കോ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മാനസിക രോഗമാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്‍റെ പക്കലുണ്ടെന്നും ചാക്കോ അവകാശപ്പട്ടു. രേഖകള്‍ എടുക്കാൻ കോടതി അനുവദിച്ചതിനെത്തുടര്‍ന്ന് ചാക്കോയുമൊത്ത് പൊലീസ് തെൻമലയിലെ വീട്ടിലെത്തിയെങ്കിലും ഒരു രേഖയും കണ്ടെത്താനായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam