
ദില്ലി: തനിക്കെതിരെയുള്ള ബലാത്സംഗ പരാതി ആസൂത്രിതമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹേയ്ന്‍. മന്ത്രിക്കെതിരെ വിവാഹിതയായ 24 കാരിയാണ് ആസാം പൊലീസില്‍ പരാതി നല്‍കിയത്. മന്ത്രി ബലാത്സംഗം ചെയ്തതായും ഭീഷണിപ്പെടുത്തിയതായുമാണ് സ്ത്രീയുടെ പരാതി. എന്നാല്‍ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ തനിക്കെതിരെ ഗൂഢാലോചനകള്‍ പതിവാണെന്നും മുന്‍പും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്.
വരുന്ന ലോക്സഭ ഇലക്ഷനില്‍ നാഗൂണില്‍ നിന്നും മത്സരിക്കാന്‍ ഇരിക്കുകയാണ് രാജന്‍ ഗൊഹേയ്ന്‍. 2016 ലും 2011 ലും തനിക്കെതിരെ ആരോപണങ്ങള്‍ വന്നിരുന്നു. ഇപ്പോള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നു. എന്നാല്‍ സത്യം പുറത്തുവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പരാതി നല്‍കിയ സ്ത്രീയു കുടുംബവും തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി മന്ത്രിയും പരാതി നല്‍കി. യുവതി പരാതി പിന്‍വലിച്ചതായും മന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍ കേസ് പിന്‍വലിക്കണമെന്ന് പരാതിക്കാരിയായ യുവതി കോടതിയില്‍ അപേക്ഷിച്ചെങ്കിലും പൊലീസ് അന്വേഷണം നടത്തുമെന്നും കേസ് നിലനില്‍ക്കുന്നുണ്ടെന്നും നാഗൂണ്‍ സ്റ്റേഷന്‍റെ ചുമതലയുള്ള ആനന്ത ദാസ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജന്‍ ഗൊഹേയ്നെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരാ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന പ്രധാനമന്ത്രി അത് മറക്കരുതെന്നും പവന്‍ ഖേരാ ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam