'ബലാത്സംഗം ചെയ്യുമ്പോള്‍ അവള്‍ക്ക് ജീവനുണ്ടായിരുന്നോ എന്ന് ഉറപ്പില്ല'; ഒരു കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന കഥ!

By Web TeamFirst Published Nov 21, 2018, 3:35 PM IST
Highlights

ബലാത്സംഗത്തിന് ശേഷം ജീവനുണ്ടോ ഇല്ലയോ എന്നുറപ്പില്ലാത്ത അവസ്ഥയിലും അവളുടെ അര്‍ധനഗ്ന ഫോട്ടോകളെടുത്ത് സുഹൃത്തുക്കളുടെ ഗ്രൂപ്പിലേക്ക് അയച്ച് 'ഇവളുമായി ഞാന്‍ സെക്‌സിലേര്‍പ്പെട്ടു'വെന്ന് പൊങ്ങച്ചം പറയുകയാണ് അയാള്‍ ചെയ്തത്. ഇതിന് ശേഷം വീഡിയോ ഗെയിം കളിച്ച് കിടന്നുറങ്ങി

വാഷിംഗ്ടണ്‍: പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതി, താന്‍ ചെയ്ത കൃത്യത്തെ കുറിച്ച് നല്‍കിയ വിശദീകരണം കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസും കോടതിയും. ലഹരിമരുന്ന് നല്‍കിയാണ് ഇരുപതുകാരനായ ബ്രയാന്‍ വരേല, അലീസ്സ നൊസീഡയെന്ന പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നത്. 

താന്‍ ലഹരിമരുന്ന് നല്‍കിയതോടെ പെണ്‍കുട്ടി 'ഔട്ട്' ആയിപ്പോയെന്നാണ് വരേല പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു വരേലയുടെ താമസസ്ഥലത്തേക്ക് നൊസീഡയെത്തിയത്. ഇവിടെ വച്ച് വരേല പെണ്‍കുട്ടിക്ക് വലിയ ഡോസില്‍ ലഹരിമരുന്ന് നല്‍കുകയായിരുന്നു. 

കിടക്കയില്‍ ചലനമറ്റ് കിടന്ന നൊസീഡയെ ഇയാള്‍ ബലാത്സംഗം ചെയ്തു. ആ സമയത്ത് പെണ്‍കുട്ടിക്ക് ജീവനുണ്ടായിരുന്നോയെന്ന പൊലീസിന്റെ ചോദ്യത്തിന് 'ഉറപ്പില്ല' എന്നാണ് വരേല നല്‍കിയ മറുപടി. വൈദ്യപരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പെണ്‍കുട്ടി മരിച്ചുകൊണ്ടിരിക്കെയാണ് ബലാത്സംഗത്തിന് ഇരയായിരിക്കുന്നത്. 

ബലാത്സംഗത്തിന് ശേഷം ജീവനുണ്ടോ ഇല്ലയോ എന്നുറപ്പില്ലാത്ത അവസ്ഥയിലും അവളുടെ അര്‍ധനഗ്ന ഫോട്ടോകളെടുത്ത് സുഹൃത്തുക്കളുടെ ഗ്രൂപ്പിലേക്ക് അയച്ച് 'ഇവളുമായി ഞാന്‍ സെക്‌സിലേര്‍പ്പെട്ടു'വെന്ന് പൊങ്ങച്ചം പറയുകയാണ് അയാള്‍ ചെയ്തത്. ഇതിന് ശേഷം വീഡിയോ ഗെയിം കളിച്ച് കിടന്നുറങ്ങി. 

രാവിലെ നൊസീഡയുടെ മൂക്കില്‍ നിന്ന് രക്തമൊഴുകിയിരിക്കുന്നതായി അയാള്‍ കണ്ടു. മറ്റൊന്നും ശ്രദ്ധിക്കാതെ ഒരുങ്ങി, മുറി പൂട്ടിയ ശേഷം അയാള്‍ ജോലിക്ക് പോയി. വൈകീട്ട് തിരിച്ചുവന്ന ശേഷം നൊസീഡയുടെ മൃതദേഹം കുളിപ്പിച്ച്, ഒരു പെട്ടിയിലാക്കി സൂക്ഷിച്ചു. പെണ്‍കുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പൊലീസാണ് പെട്ടിയിലാക്കി സൂക്ഷിച്ച മൃതദേഹം കണ്ടെടുക്കുന്നത്. 

ഇത്രയും ഹീനമായ കൃത്യം ചെയ്തിട്ടും പ്രതിക്ക് 34 മാസത്തെ തടവ് വിധിക്കാന്‍ മാത്രമേ കോടതിക്കായുള്ളൂ. നിലവിലുള്ള നിയമവ്യവസ്ഥയിലുള്ള പരിമിതികളാണ് പ്രതിക്ക് ഇത്രയും ചെറിയ ശിക്ഷ ലഭിക്കാനുള്ള കാരണമെന്ന് കോടതി വ്യക്തമാക്കി. കോടതിവിധി ഒരു താമശ പോലെ മാത്രമേ തോന്നിയുള്ളൂവെന്നും തന്റെ മകളെ ഇനിയൊരിക്കലും കാണാനാകില്ല എന്നതാണല്ലോ സത്യാവസ്ഥയെന്നും നൊസീഡയുടെ അമ്മ ജീന പിയേഴ്‌സണ്‍ പറഞ്ഞു. രാജ്യത്തെ നിയമവ്യവസ്ഥയുടെ പാളിച്ചകളെ ചോദ്യം ചെയ്യാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും നൊസീഡയുടെ മാതാപിതാക്കളും ബന്ധുക്കളും അറിയിച്ചു.
 

click me!