മലപ്പുറത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയില്‍

Published : Oct 04, 2018, 02:20 PM IST
മലപ്പുറത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയില്‍

Synopsis

കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി തിരുവാലി സ്വദേശി അബ്ദുള്‍ ഖാദര്‍ പിടിയില്‍. പാലക്കാട് നിന്ന് ഇയാളാണ് പിടിയിലായത്. മുന്‍വൈരാഗ്യമാണ് കൊലപാതക കാരണം.

മലപ്പുറം: മലപ്പുറം വാഴക്കാട് കാറിടിപ്പിച്ച് ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. കൊണ്ടോട്ടി തിരുവാലി സ്വദേശി അബ്ദുള്‍ ഖാദറാണ് പിടിയിലായത്. മുന്‍വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്.

മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാലക്കാടുനിന്നാണ് അബ്ദുള്‍ ഖാദറിനെ പിടികൂടിയത്. കൊണ്ടോട്ടിക്ക് സമീപമുള്ള വാഴക്കാട്  പൊലീസ് സ്റ്റേഷന്‍റെ മുന്നില്‍ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്. തിരുവാലി സ്വദേശികളായ ആസിഫ്, മുബഷീര്‍ എന്നിവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ അബ്ദുള്‍ ഖാദര്‍ ഇന്നോവ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. 

സംഭവസ്ഥലത്തുവെച്ച് ആസിഫ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ മുബഷീര് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അയല്‍വാസികളായ മുബഷീറും അബ്ദുള്‍ ഖാദറും തമ്മിലും വഴിയെച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ മുബഷീര്‍ അബ്ദുള്‍ ഖാദറിനെ മര്‍ദ്ദിച്ചു. ഈ കേസില്‍ അറസ്റ്റിലായ മുബഷീര് തിങ്കളാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. ആസിഫായിരുന്നു ജാമ്യമെടുക്കാന്‍ സഹായിച്ചത്. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. വാഹനമിടിപ്പിച്ച ശേഷം അബ്ദുള്‍ ഖാദര്‍ ഒളിവില്‍ പോയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദം: രൂക്ഷവിമർശനവുമായി എസ്എഫ്ഐ; ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമെന്ന് പിഎസ് സഞ്ജീവ്
മലവെള്ളപ്പാച്ചിൽ ദുരന്തമേറ്റുവാങ്ങിയ മലപ്പുറം ടികെ നഗറിൽ മുഖ്യമന്ത്രി എത്തിയത് ചാർട്ടേഡ് ഫ്ലൈറ്റിൽ, നഷ്ടപരിഹാരം ഉറപ്പ് നൽകി; സജിതയുടെ വീട് സന്ദർശിച്ചു