ഓപ്പറേഷൻ ക്ളീന്‍ വീൽസ്:കൈക്കൂലി വാങ്ങിയ , 40 എംവിഡി ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കും ,72 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടിക്കും ശുപാര്‍ശ

Published : Aug 25, 2025, 01:51 PM IST
mvd arrest

Synopsis

സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധയിൽ നേരിട്ടും, ഗൂഗിള്‍ പേ വഴിയും ഉദ്യോഗസ്ഥർ പണം വാങ്ങിയത് കൈയോടെ പിടികൂടിയിരുന്നു

തിരുവനന്തപുരം: ഏജൻറുമാരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി വിജിലൻസ്. ഓപ്പറേഷൻ ഓണ്‍ വീൽസ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധയിൽ നേരിട്ടും, ഗൂഗിള്‍ പേ വഴിയും ഉദ്യോഗസ്ഥർ പണം വാങ്ങിയത് കൈയോടെ പിടികൂടി. വിശദമായി പരിശോധനക്കു ശേഷമാണ് 112 ഉദ്യോഗസ്ഥർക്കെതിരെ തുടർനടപടി സ്വീകരിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം തീരുമാനിച്ചത്. 

72 ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടിക്കും, 40 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കാനുമാണ് സർക്കാരിനോട് വിജിലൻസ് ശുപാർശ ചെയ്തത്. അപേക്ഷരുടെയും ടെസ്റ്റ് പാസേകേണ്ടവരുടെയും വിവരങ്ങള്‍ ഏജൻറുമാർ വാട്സ് ആപ്പ്, ടെലഗ്രാം വഴി കൈമാറിയതായും കണ്ടെത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്ഐആ‍ർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകിട്ട് 5 മണി മുതൽ
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; തിരുത്തൽ നടപടികൾ വേഗത്തിലാക്കാൻ സിപിഎം, പോരായ്മകൾ പരിഹരിക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കും