ടൈല്‍ പണിക്ക് ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചു; പി.വി.രാജുവിനെതിരെ നടപടി

Web Desk |  
Published : Jul 11, 2018, 07:04 PM ISTUpdated : Oct 04, 2018, 02:52 PM IST
ടൈല്‍ പണിക്ക് ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചു; പി.വി.രാജുവിനെതിരെ നടപടി

Synopsis

പൊലീസിലെ ദാസ്യപ്പണിയില്‍ നടപടി പി.വി. രാജുവിനെ സ്ഥലം മാറ്റി

തിരുവനന്തപുരം: ഡെപ്യൂട്ടി കമാന്‍ഡന്‍റ് പി.വി. രാജുവിനെതിരെ നടപടി. തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്ന് തൃശൂരിലേക്ക് സ്ഥലം മാറ്റി. ക്യാമ്പ് ഫോളോവേഴ്സിനെ കൊണ്ട് വീട്ടിലെ ടൈല്‍സ് പണി ചെയ്യിച്ചത് വിവാദമായിരുന്നു.

പി.വി. രാജുവിന്റെ വീട്ടിൽ ടൈൽ പണിക്കും കോൺക്രീറ്റ് പണിക്കും നാല് ക്യാമ്പ് ഫോളോവർമാരെ ഉപയോഗിച്ചുവെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി. വീട്ടിൽ ജോലി ചെയ്യുന്ന സമയത്തും ഹാജർബുക്കിൽ ഒപ്പിടുവിച്ചത്. രേഖകളും ദൃശ്യങ്ങളും സഹിതമാണ് പരാതി ലഭിച്ചത്.

ജോലിക്ക് വീട്ടിലെത്തിച്ചവർക്ക് ഭക്ഷണമോ കൂലിയോ നൽകിയിരുന്നില്ലെന്നും ക്യാമ്പ് ഫോളോവർമാർ ഏഷ്യാനെറ്റ് ന്യൂസിനോട് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.  അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് പി.വി. രാജു. മറൈൻ എൻഫോഴ്സിലായിരുന്ന സമയത്ത് മണ്ണെണ്ണ വെട്ടിച്ചുവെന്നതാണ് ഇദ്ദേഹത്തിനെതിരായ കേസ്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓസ്ട്രേലിയയിൽ വന്ദേ മാതരം പാടി നന്ദഗോവിന്ദം ഭജൻസ്, എഴുനേറ്റ് നിന്ന് ആദരവോടെ ശ്രോതാക്കളും, വീഡിയോ വൈറൽ
യുഎസിനേറ്റത് കനത്ത പ്രഹരം, കാര്യങ്ങൾ പുറത്തുവന്നതിനേക്കാൾ ഭീകരം; സൈനിക താവളങ്ങളുടെ പുനരുദ്ധാരണത്തിന് കോടികൾ വേണ്ടിവരും