'ആക്ഷന്‍ഹീറോ ബിജുവിലെ' രംഗം ശരിക്കും അനുഭവിക്കുകയാണ് തിരുവനന്തപുരം സിറ്റിപോലീസ്

Published : Aug 02, 2016, 04:06 AM ISTUpdated : Oct 05, 2018, 03:35 AM IST
'ആക്ഷന്‍ഹീറോ ബിജുവിലെ' രംഗം ശരിക്കും അനുഭവിക്കുകയാണ് തിരുവനന്തപുരം സിറ്റിപോലീസ്

Synopsis

തിരുവനന്തപുരം : സൂപ്പര്‍ ഹിറ്റായ 'ആക്ഷന്‍ഹീറോ ബിജുവിലെ' രംഗം ശരിക്കും അനുഭവിക്കുകയാണ് തിരുവനന്തപുരം സിറ്റിപോലീസ്. സിറ്റി പോലീസ് കമ്മീഷണറുടെ വയര്‍ലെസ് സെറ്റില്‍ നിറയുന്ന സ്ത്രീശബ്ദമാണ് പോലീസിനെ ശരിക്കും പുലിവാല്‍ പിടിപ്പിക്കുന്നത്.

കോബ്ര എന്ന അടയാള പദം ഉപയോഗിച്ച് കമ്മീഷണറുടെ വയര്‍ലെസിലേക്ക് സന്ദേശം ഒരാഴ്ചയായി പോലീസിന് കിട്ടിക്കൊണ്ടിരിക്കുകയാണ്. ഈ വയര്‍ലെസിന്‍റെ ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. കോബ്രകോളിംഗ് എന്ന തുടങ്ങുന്ന സന്ദേശത്തില്‍ കേള്‍ക്കുന്ന ശബ്ദമാകട്ടെ സ്ത്രീയുടേതും.

അര്‍ദ്ധരാത്രിക്ക് ശേഷം വരുന്ന സന്ദേശം അധികം സംസാരിക്കാതെ ചെറിയ വാക്കുകകളില്‍ അവസാനിക്കാറാണ് പതിവ്. ഞായറാഴ്ച 11 നാണ് സന്ദേശം അവസാനം എത്തിയത്. വയര്‍ലെസിന്‍റെ ഐഡി നമ്പര്‍ പരിശോധിച്ചുള്ള അന്വേഷണം എവിടെ നിന്നാണ് നഷ്ടമായതെന്നതിന്‍റെ സൂചന നല്‍കുമെങ്കിലും കമ്മീഷണറുടെ സന്ദേശമായിരുന്നതിനാല്‍ ആരും ഇതുവരെ നോക്കിയിട്ടില്ല.

സന്ദേശം തലവേദനയായി മാറിയതോടെ രഹസ്യമായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  പോലീസ് ഓഫീസര്‍മാരുടെ വയര്‍ലെസ് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നതോ ഏതെങ്കിലും വയര്‍ലെസ് സെറ്റ് മോഷ്ടിച്ച് ചെയ്യുന്നതോ ആകാമെന്നാണ് പോലീസ് നിഗമനം. 

മാര്‍ച്ച് 13 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടറുടെ കയ്യില്‍ നിന്നും ഒരു വയര്‍ലെസ് സെറ്റ് നഷ്ടമായിരുന്നു. ആ സെറ്റാണോ ഇതെന്ന സംശയം പോലീസിന് ഇപ്പോള്‍ ബലപ്പെട്ടിരിക്കുകയാണ്. 

ആക്ഷന്‍ ഹീറോ ബിജുവില്‍ ജോജോ അവതരിപ്പിക്കുന്ന മിനി എന്ന കോണ്‍സ്റ്റബിളിന്റെ കയ്യില്‍ നിന്നും ഒരു മദ്യപാനി വയര്‍ലെസ് സെറ്റ് മോഷ്ടിക്കുകയും അത് ഉപയോഗിച്ച് ഇയാള്‍ പോലീസിനെ കുഴയ്ക്കുന്നതുമായ തമാശ രംഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് പുറത്തുവന്നിരിക്കുന്ന ഈ ഒറിജിനല്‍ സംഭവവും.

ആക്ഷന്‍ ഹീറോ ബിജുവിലെ രംഗം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു; അന്വേഷണം മുൻ മന്ത്രിയിലേക്ക് എത്തിയതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിൽ
വിദ്യാര്‍ത്ഥികളേ നിങ്ങൾക്കിതാ സുവര്‍ണാവസരം! അഞ്ച് ലക്ഷം രൂപ വരെ സമ്മാനം നേടാം, ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസിൽ പങ്കെടുക്കാം