ലിബിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്കന്‍ വ്രോമാക്രമണം

Published : Aug 02, 2016, 03:02 AM ISTUpdated : Oct 05, 2018, 02:02 AM IST
ലിബിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്കന്‍ വ്രോമാക്രമണം

Synopsis

ലിബിയയിലെ തീര ദേശ പട്ടണമായ സിർത്തിൻറെ നിയന്ത്രണം ഏതാണ്ട് പൂർണമായും ഐഎസിന്റെ കൈവശമായിരുന്നു.ലിബിയയിലെ ഏറ്റവും ശക്തമായ ഐഎസ് കേന്ദ്രവും സിർത്തായിരുന്നു.ഈ സാഹചര്യത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ സംബന്ധിച്ചിടത്തോളം ഏറ്റവും തമ്ത്ര പ്രധാന മേഖലയായ സിർത്തിൽ അമേരിക്ക വ്യോമാക്രമണം നടത്തിയത്.ഇത് ആദ്യമായാണ് ലിബിയയിൽ അമേരിക്ക നേരിട്ട് ഐഎസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നത്.ആക്രമണം ലിബിയൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണെന്നും പെന്റെഗൺ വിശദീകരിച്ചു.

ഈ ഘട്ടത്തിൽ ലിബിയയിൽ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് വ്യോമാക്രമണം മാത്രമാകും നടത്തുകയെന്നും കരയുദ്ധത്തിനായി സൈനികരെ അയക്കില്ലെന്നും പെന്റഗൺ വ്യക്തമാക്കിയിട്ടുണ്ട്. ഐഎസിന്‍റെ കൈവശമുള്ള ടാങ്കറുകളും മറ്റ് ഗതാഗത സംവിധാനങ്ങളും ലക്ഷ്യം വെച്ചായിരുന്നു ആദ്യ ആക്രമണം.ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പെന്റഗൺ പുറത്തു വിട്ടിട്ടില്ല.

ഇതിനിടെ ലിബിയയിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് ഫ്രഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ഫ്രഞ്ച് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.ലിബിയയിൽ സൈനിക ദൗത്യത്തിനിടെയായിരുന്നു അപകടമെന്നും ഫ്രഞ്ച് സർക്കാർ സ്ഥിരീകരിച്ചു.ഇത് ആദ്യമായാണ് ലിബിയയിലേക്ക് സൈന്യത്തെ അയച്ചിട്ടുണ്ടെന്ന കാര്യം ഫ്രഞ്ച് സർക്കാർ ഔദ്യോഗികമായി സമ്മതിക്കുന്നത്.

US launches air strikes on IS in Libya

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചു, എസ്ഐആർ രേഖകൾ ശരിയാക്കാൻ 28 വർഷത്തിന് ശേഷം മടങ്ങിവരവ്; മുസാഫർനഗറിൽ വൈകാരിക നിമിഷങ്ങൾ
മുഖ്യമന്ത്രി സ്ഥാനത്തിൽ മറുപടിയുമായി വിഡി സതീശൻ; 'രാഷ്ട്രീയത്തിൽ ത്യാഗികള്‍ ഇല്ല, തനിക്ക് ത്യാഗിയാകാനും പറ്റും, പെരുന്തച്ചൻ കോംപ്ലക്സ് പാടില്ല'