തോമസ് ചാണ്ടിയുടെ നിയമലംഘനം; ജില്ലാഭരണകൂടം നടപടി തുടങ്ങി

Published : Feb 21, 2018, 09:22 PM ISTUpdated : Oct 05, 2018, 12:35 AM IST
തോമസ് ചാണ്ടിയുടെ നിയമലംഘനം; ജില്ലാഭരണകൂടം നടപടി തുടങ്ങി

Synopsis

ആലപ്പുഴ: തോമസ് ചാണ്ടിയുടെ നിയമലംഘനത്തില്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ലേക് പാലസ് റിസോർട്ടിന് മുന്നിലെ പാർക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ച് നീക്കാനുള്ള ഉത്തരവ് ഇട‌ാതിരിക്ക‌ാൻ കാരണം എന്തെങ്കിലും ഉണ്ടെങ്കിൽ ബോധിപ്പിക്കാനുള്ള നോട്ടീസ് ലേക് പാലസ് റിസോർട്ട് കമ്പനിക്ക് കൈമാറി.

ഈ മാസം 16 നാണ് ആലപ്പുഴ ജില്ലാ കളക്ടർ ടിവി അനുപമ നോട്ടീസ് നൽകിയത്. ലേക് പ‌ാലസ് റിസോർട്ടിന് മുന്നിൽ നെൽവയൽ നീർത്തട.സംരക്ഷണ നിയമം ലംഘിച്ചാണ് പാർക്കിംഗ് സ്ഥലം നിർമ്മിച്ചതെന്ന് ജില്ലാ കളക്ടർ കണ്ടെത്തിയിരുന്നു

സർവ്വേ റിപ്പോർട്ടും ഉപഗ്രഹ ചിത്രവും വാട്ടർ വേൾഡ് ടൂറിസം കമ്പനിക്ക് കലക്ടർ കൈമാറിയിരുന്നു. തോമസ്ചാണ്ടി ലേക് പാലസ് റിസോർട്ടിന് മുന്നിൽ നിയമം ലംഘിച്ച് പാർക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും നിർമ്മിച്ച സംഭവം ഏഷ്യ‌ാനെറ്റ്ന്യൂസ‌ാണ് പുറത്തുകൊണ്ടുവന്നത്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്തന് വിജയം
വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി, തിരുനെല്ലിയിലും പുളിയാർമലയിലും ബിജെപിക്ക് നേട്ടം