
ചവറ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടിയിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കേസിൽ നടൻ കൊല്ലം തുളസി കീഴടങ്ങി. ചവറ സിഐ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. നേരത്തെ ശബരിമല യുവതീപ്രവേശ വിഷയത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. ഒക്ടോബർ 12 ന് ചവറയിൽ ബിജെപിയുടെ പരിപാടിയിൽ വച്ചായിരുന്നു വിവാദ പ്രസംഗം.
കൊല്ലം ചവറയിൽ എൻ.ഡി.എ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് ചവറ പോലീസ് കേസ് എടുത്തത്. . ശബരിമലയിൽ പോകുന്ന യുവതികളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ദില്ലിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്‍റെ മുറിയിലേക്കും എറിയണമെന്നായിരുന്നു പ്രസംഗം.
വിധി പ്രസ്താവിച്ച ജഡ്ജിമാർ ശുംഭൻമാരാണെന്നും പ്രസംഗത്തിൽ കൊല്ലം തുളസി വിമർശിച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകൻ നൽകിയ ഹർജിയിലാണ് ചവറ പോലീസ് കേസ് എടുത്തത്. പ്രസംഗത്തിനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam