
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിൽ പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിന് അടുത്ത അധ്യയന വർഷം മുതൽ ഏകീകൃത സ്വഭാവം കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി.ജലീൽ. എല്ലാ സര്‍വ്വകലാശാലകളിലും ഏപ്രിൽ 30ന് മുമ്പ് ഡിഗ്രിയുടെയും May 30 ന് മുന്പ് പിജി പരീക്ഷയുടേയും യുടെയും ഫലം പ്രസിദ്ധീകരിക്കും.ഒരു സർവ്വകലാശാലയിൽ പഠിച്ച വിദ്യാർത്ഥി മറ്റൊരു സർവ്വകലാശാലയിൽ പഠിക്കാൻ പോകുമ്പോൾ ഇനി മുതൽ തുല്യത സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്നും കെടി ജലീൽ അറിയിച്ചു. കോളജ് അധ്യാപകരുടെ നിലവാരം ഉറപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പരിശീലനം നൽകും.
വിദ്യാഭാസ സ്ഥാപനങ്ങളിൽ ആരാധനയ്ക്ക് വിദ്യാർത്ഥികൾക്ക് സൗകര്യം നൽകുന്നത് തടയാനാകില്ല. ഇത് മത നിരപേക്ഷത ക്ക് തടസ്സമല്ലെന്നും കെ ടി ജലീൽ പറഞ്ഞു.സിൻഡിക്കേറ്റുകളാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam