
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ നടി ഹൈക്കോടതിയിൽ അപ്പീൽ നൽകും. അതിനിടെ കേസ് നടത്തിപ്പിന് ധനസമാഹരണം തുടങ്ങിയിരിക്കുകയാണ്. അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റാണ് സംഭാവന ക്ഷണിച്ചത്. കോഴിക്കോട് ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരിക്കുന്ന അവൾക്കൊപ്പം ലീഗൽ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഇത്തരത്തിൽ ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്. പൊതുസമൂഹത്തിൽ നിന്ന് പണം തേടിക്കൊണ്ട് അഭ്യർത്ഥന സമൂഹമാധ്യമങ്ങളിൽ അഭ്യർത്ഥന പങ്കുവെച്ചിരിക്കുന്നത്.
കേസ് നടത്തിപ്പിന് ഉന്നത നീതിപീഠങ്ങളിലേക്ക് പോകേണ്ടതുണ്ട്. വലിയതോതിലുള്ള നീതി നിഷേധമാണ് വിചാരണക്കോടതിയിൽ നിന്ന് 2025 ഡിസംബറിലുണ്ടായ വിധിയിലുണ്ടായിരിക്കുന്നത്. ആ നീതി പോരാട്ടത്തിൽ അവൾക്കൊപ്പം നിന്ന് പിന്തുണ കൊടുക്കാൻ പൊതുസമൂഹത്തിന് ബാധ്യതയുണ്ട്. അതുകൊണ്ട് കേസ് നടത്തിപ്പിന് വലിയ സാമ്പത്തിക ബാധ്യത വരും. പൊതുജനങ്ങൾ ഈ ട്രസ്റ്റിലേക്ക് സംഭാവനകൾ നൽകണം എന്ന അഭ്യർത്ഥനയാണ് പങ്കുവെച്ചിരിക്കുന്നത്.
വിചാരണ കോടതി വിധിക്കെതിരെ നടി ഹൈക്കോടതിയിൽ അപ്പീൽ നൽകും. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായ അഡ്വ. വൃന്ദ ഗ്രോവർ ഹൈക്കോടതിയിൽ അതിജീവിത നൽകിയ ഹർജിയിൽ ഹാജരാകും. അഡ്വ. ഭദ്രകുമാരി, അഡ്വ. സന്ധ്യ എന്നിവരടങ്ങുന്ന സംഘം ഇക്കാര്യത്തിൽ അഡ്വ. വൃന്ദ ഗ്രോവറിനൊപ്പം പ്രവർത്തിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam