അന്വേഷണം സിനിമാ തിരക്കഥ പോലെയാണോ? വിമര്‍ശനവുമായി ഹൈക്കോടതി

By Web DeskFirst Published Sep 13, 2017, 2:41 PM IST
Highlights

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അന്വേഷണസംഘത്തെ വിമര്‍ശിച്ച് ഹൈക്കോടതി. കേസന്വേഷണം സിനിമാ തിരക്കഥ പോലെയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. നടിയെ അക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്നുതീരുമെന്ന് ഹൈക്കോടതി ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്നും ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സുനിലിനെ ചോദ്യം ചെയ്യുന്നത് വാര്‍ത്ത ഉണ്ടാക്കാനാണോ എന്നും കോടതി ചോദിച്ചു.

തന്റെ കക്ഷിയെ ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും എന്നാല്‍ മാധ്യമങ്ങളിലൂടെ ഒരുപാട് കാര്യങ്ങള്‍ പുറത്ത് വരുന്നുവെന്ന് നാദിര്‍ഷയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. പല കഥകള്‍ മാധ്യമങ്ങളിലൂടെ വരുന്നുവെന്നും നാദിര്‍ഷയുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. അപ്പോഴാണ് പോലീസ് അ്‌വേഷണത്തെ വിമര്‍ശിക്കുന്ന തരത്തില്‍ കോടതി ചോദ്യങ്ങളുന്നയിച്ചത്.

എന്നാല്‍ നാദിര്‍ഷയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് ഡയറക്ടര്‍ ജെനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം അവസാനിപ്പിക്കുമെന്ന് ഡിജിപി വ്യക്മാക്കി. പ്രതിചേര്‍ക്കാത്ത ഒരാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്തിന് എതിര്‍ക്കുന്നുവെന്ന് കോടതി ചോദിച്ചു. നാദിര്‍ഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈമാസം 18ലേ്ക്ക് മാറ്റി. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അതിരുകടന്നാല്‍ ഇടപെടുമെന്ന മുന്നറിയിപ്പും കോടതി നല്‍കി.

click me!