ദിലീപിന് പിന്തുണയുമായി പി.സി ജോര്‍ജ് എം.എല്‍.എ

Published : Jul 11, 2017, 01:46 PM ISTUpdated : Oct 05, 2018, 02:17 AM IST
ദിലീപിന് പിന്തുണയുമായി പി.സി ജോര്‍ജ് എം.എല്‍.എ

Synopsis

കോട്ടയം: നടന്‍ ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. കേരളത്തിലെ ജനങ്ങള്‍ ഇതിന് ക്ഷമ പറയണ്ടി വരും. പിണറായി വിജയനും നടനെ ഉപേക്ഷിച്ച് പോയ സ്ത്രീയും ഒരുമിച്ച് വേദി പങ്കിട്ടതിന് ശേഷമാണല്ലോ ഗൂഢാലോചന ഉയര്‍ന്ന് വന്നത്. എത്രയോ സ്ത്രീകള്‍ ബലാല്‍സംഘത്തിന് ഇരകളാകുന്നുണ്ട്. അപ്പോഴെന്നും സിന്ദാബാദ് വിളിക്കാന്‍ ആരെയും കണ്ടില്ലല്ലോ. സിനിമയില്‍ നടിയെ ബലാത്സംഘം ചെയ്തപ്പോള്‍ മാത്രമാണല്ലോ സിന്ദാബാദ്.

ദിലീപിനെതിരെ തെളിവില്ലന്ന് സ്ഥാനമൊഴിഞ്ഞ ശേഷം സെന്‍കുമാര്‍ പറഞ്ഞതാണ്. ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റിലായി. ഇതിലെന്താണ് ന്യായം.ഇത് കള്ള കേസാണ്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലം  ജനജീവിതം പൊറുതിമുട്ടിയ സാഹചര്യത്തില്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ച് വിടാന്‍ ദിലീപിനെ ബലിയാടാക്കിയിരിക്കുകയാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന നാണം കെട്ടവന്‍മാരുടെ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പി.സി ജോര്‍ജ് ആരോപിച്ചു.രാഷ്ട്രീയ കളിയാണ് അറസ്റ്റ് എന്നും ഇദ്ദേഹം ആരോപിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രക്തപരിശോധനയിൽ പാമ്പുകടി സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല; ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവത്തിൽ ഡി എം ഒക്ക് റിപ്പോർട്ട് സമർപ്പിച്ചു
'ചിലർ ഓവർ ടൈം ജോലി ചെയ്തുകൊണ്ടിരിക്കുന്നു, വ്യാജ പ്രചരങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും'; മുന്നറിയിപ്പുമായി സ്വരാജ്