കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ പങ്കുവെച്ച യൂട്യൂബർക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരനെതിരെയാണ് കേസെടുത്തത്
കൊച്ചി: കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ പങ്കുവെച്ച യൂട്യൂബർക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരനെതിരെയാണ് കേസെടുത്തത്. ബിഎൻഎസ് 353(2), 192 വകുപ്പുകൾ ചുമത്തി ഫോർട്ട് കൊച്ചി പൊലീസാണ് കേസ് എടുത്തത്. കേരളത്തിൽ മതസ്പർദ്ധയുണ്ടാക്കും വിധമായിരുന്നു വീഡിയോ. ഫോർട്ട് കൊച്ചി പശ്ചാത്തലമാക്കിയായിരുന്നു വിവാദ പരാമർശങ്ങൾ.








