ഗണേഷിന്‍റെ പ്രസ്താവന ആസൂത്രിതം; എംഎല്‍എക്കെതിരെ അന്വേഷണ സംഘം കോടതിയില്‍

Published : Sep 09, 2017, 09:53 AM ISTUpdated : Oct 04, 2018, 06:16 PM IST
ഗണേഷിന്‍റെ പ്രസ്താവന ആസൂത്രിതം; എംഎല്‍എക്കെതിരെ അന്വേഷണ സംഘം കോടതിയില്‍

Synopsis

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് ഇടത് എംഎല്‍എ ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനക്കെതിരെ അന്വേഷണ സംഘം. ഗണേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എംഎല്‍എയുടെ പ്രസ്താവന അസൂത്രിതമെന്ന് പൊലീസ് കോടതിയില്‍ ആരോപിച്ചു.

ദിലിപിനെ ജയിലിലെത്തി കണ്ട ശേഷം നടന്റെ സഹായം പറ്റിയവരെല്ലാം ദിലീപിന് വേണ്ടി രംഗത്ത് വരണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ദിലീപിനെ സിനിമാക്കാര്‍ സഹായിക്കണമെന്ന പ്രസ്താവന സാക്ഷികളെ സ്വാധീനിക്കാനാണ്. പൊലീസിനെതിരായ പ്രചാരണത്തിലും അസൂത്രിത നീക്കം നടക്കുന്നുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 

അമ്മ വൈസ് പ്രസിഡന്റ് കൂടിയയാ ഗണേഷ്‌കുമാറിന്റെ  പ്രസ്താവന അന്വേഷണം അട്ടിമറിക്കാനാണെന്നും കോടതി അടിയന്തരമായി ഇടപെടണമെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ജയിലില്‍ സിനിമാ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയതും സംശയാസ്പദമാണെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയോധികയെ ഊൺമേശയിൽ കെട്ടിയിട്ട് മോഷണം; വീട്ടമ്മ അറസ്റ്റിൽ, ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ കുഴങ്ങി പൊലീസ്
122 വീടുകളുടെ വാര്‍പ്പ് കഴിഞ്ഞു; 326 വീടുകളുടെ അടിത്തറയായി, വയനാട്ടിൽ ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു