ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്ക്

Published : Feb 13, 2019, 11:39 AM IST
ചലച്ചിത്ര താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്ക്

Synopsis

ചലച്ചിത്ര താരം ജയശ്രീ ശിവദാസിന്  വാഹനാപകടത്തില്‍ പരിക്ക്. 

മൂന്നാര്‍: ചലച്ചിത്ര താരം ജയശ്രീ ശിവദാസിന്  വാഹനാപകടത്തില്‍ പരിക്ക്. മൂന്നാറിൽ വെച്ച് ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്. മൂന്നാർ–മാട്ടുപ്പെട്ടി റോഡിൽ കെഎഫ്ഡിസി ഉദ്യാനത്തിന് സമീപം ഞായറാഴ്ചയായിരുന്നു അപകടം. 

കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പുറകില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റ ജയശ്രീ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ആക്‌ഷൻ ഹീറോ ബിജു ഉൾപ്പെടെ ഇരുപതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച വ്യക്തിയാണ് ജയശ്രീ ശിവദാസ്.1948 കാലം പറഞ്ഞത്, നിത്യഹരിത നായകൻ എന്നീ സിനിമകളിൽ നായികയായും വേഷമിട്ടിട്ടുണ്ട്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും