ദില്ലിയിൽ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

Published : Feb 13, 2019, 10:29 AM ISTUpdated : Feb 13, 2019, 11:28 AM IST
ദില്ലിയിൽ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

Synopsis

നളിനിയമ്മയുടെയും വിദ്യാസാഗറിന്‍റെയും സംസ്കാരം ചേരാനല്ലൂരിലെ കുടുംബവീട്ടിലായിരിക്കും നടക്കുക, ജയശ്രീയുടെ മൃതദേഹം ഭർത്തൃവീട്ടിലായിരിക്കും സംസ്കരിക്കുക. 

കൊച്ചി: ദില്ലി കരോൾബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹം കൊച്ചിയിലെത്തിച്ചു.
ചേരാനെല്ലൂര്‍ സ്വദേശികളായ നളിനിയമ്മ, മക്കളായ വിദ്യാസാഗർ, ജയശ്രീ എന്നിവരുടെ മൃതദേഹം രാവിലെ 5 മണിയോടെ എയർ ഇന്ത്യ വിമാനത്തിലാണ് കൊച്ചിയിലെത്തിച്ചത്. 

നളിനിയമ്മയുടെയും വിദ്യാസാഗറിന്‍റെയും സംസ്കാരം ചേരാനല്ലൂരിലെ കുടുംബവീട്ടിലായിരിക്കും നടക്കുക, ജയശ്രീയുടെ മൃതദേഹം ഭർത്തൃവീട്ടിലായിരിക്കും സംസ്കരിക്കുക. ഇവരുടെ കൂടെയുണ്ടായിരുന്ന ബാക്കി കുടുംബാംഗങ്ങൾ രാവിലെ പതിനൊന്ന് മണിയോടെ വിമാനമാർഗം കൊച്ചിയിലെത്തും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം ഉറ്റുനോക്കുന്ന ദിനം, സർക്കാർ നിലപാട് എന്താകും? ശബരിമല യുവതി പ്രവേശനം അടക്കം നിർണായക ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ
പിണറായിയെ പുകഴ്ത്തിയതിന് മുതിർന്ന നേതാവിനെ അലവലാതി എന്ന് വിളിച്ച് ജിന്‍റോ ജോൺ; അയ്യർക്ക് വിശ്രമമാകാം എന്ന് യുവനേതാവ്