തന്‍റെ മരണ മൊഴി എടുക്കേണ്ടിവരും; അനുഭവിക്കുകയാണ് താനെന്ന് സുനില്‍കുമാര്‍

Published : Jul 06, 2017, 10:10 AM ISTUpdated : Oct 05, 2018, 02:36 AM IST
തന്‍റെ മരണ മൊഴി എടുക്കേണ്ടിവരും; അനുഭവിക്കുകയാണ് താനെന്ന് സുനില്‍കുമാര്‍

Synopsis

കൊച്ചി: പോലീസില്‍ നിന്ന് തനിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റെന്ന് സൂചന നല്‍കി നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ മാധ്യമങ്ങളോട്. ഇത്രയും വെളിപ്പെടുത്തലുകള്‍ നടത്തിയതിന് ഞാനിപ്പോള്‍ അനുഭവിക്കുകയാണ്.  എന്റെ മരണമൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിനോട് വരാന്‍ പറയുമോ എന്നാണ് സുനില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ശരീര വേദന അനുഭവപ്പെട്ടന്ന് പറഞ്ഞതിനാല്‍ വൈദ്യ പരിശോധനക്ക് കൊണ്ടുപോകവേയാണ് സുനിലിന്റെ പ്രതികരണം. ഗുരുതര ആരോപണമാണ് സുനില്‍ പോലീസിനെതിരെ നടത്തിയത്. ചോദ്യം ചെയ്യലില്‍ ക്രൂരമായ മര്‍ദ്ദനമുണ്ടായെന്നാണ് സുനിലിന്റെ ആരോപണം. കഴിഞ്ഞ ദിവസം കടുത്ത ശരീര വേദന ഉണ്ടെന്നും മര്‍ദ്ദനമുണ്ടായെന്നും സുനില്‍ കോടതിയില്‍ പറഞ്ഞിരുന്നു. തന്നെ റിമാന്‍ഡില്‍ വാങ്ങിയത് ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചത് സംബന്ധിച്ച് അന്വേഷിക്കാനാണ്. എന്നാല്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലാണ് നടക്കുന്നതെന്നും സുനില്‍ വെളിപ്പെടുത്തി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൻ വിജയത്തിന് പിന്നാലെ രാജസ്ഥാൻ കോൺഗ്രസ് വീണ്ടും അധികാരത്തർക്കത്തിലേക്ക്? 2 വർഷം ബാക്കിനിൽക്കെ, നാലാമതും മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് അശോക് ഗെലോട്ട്
കെഎഎസ് ചട്ടങ്ങൾ സർക്കാർ പൊളിച്ചെഴുതുന്നു; ഒഴിവുകൾ മാറ്റിവെക്കണമെന്ന വ്യവസ്ഥ മാറ്റും, 8 വർഷം കഴിഞ്ഞാൽ ഐഎഎസിനും പരി​ഗണിക്കില്ല