അമിതാഭ് ബച്ചനെ കണ്ട് തിരിഞ്ഞോടി രേഖ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

By Web TeamFirst Published Jan 30, 2019, 2:09 PM IST
Highlights

ഡബ്ബു രത്നാനി എന്ന ഫോട്ടോ​ഗ്രാഫറുടെ കലണ്ടർ ഫോട്ടോഷൂട്ടിനായി എത്തിയതായിരുന്നു രേഖ. പോസ് ചെയ്യുന്നതിനിടെ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. തൊട്ടു പിന്നിൽ അമിതാഭ് ബച്ചന്റെ ചിത്രം കണ്ടതും മുഖം മാറ്റി രേഖ നിന്നിടത്ത് ന‌ിന്ന് തിരിഞ്ഞോടി.

മുംബൈ: ഹിന്ദി സിനിമാ ലോകത്ത് ഒരു കാലത്തെ തരം​ഗമായ താരജോ‍ടികളായിരുന്നു രേഖയും അമിതാഭ് ബച്ചനും. വർഷങ്ങളോളം ഇവർതമ്മിൽ പ്രണയത്തിലായിരുന്നു എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഒരു ഫോട്ടോഷൂട്ടിനോട് അനുബന്ധിച്ചാണ് രേഖ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. ഡബ്ബു രത്നാനി എന്ന ഫോട്ടോ​ഗ്രാഫറുടെ കലണ്ടർ ഫോട്ടോഷൂട്ടിനായി എത്തിയതായിരുന്നു രേഖ. പോസ് ചെയ്യുന്നതിനിടെ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. തൊട്ടു പിന്നിൽ അമിതാഭ് ബച്ചന്റെ ചിത്രം കണ്ടതും മുഖം മാറ്റി രേഖ നിന്നിടത്ത് ന‌ിന്ന് തിരിഞ്ഞോടി. 

സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ബച്ചനും രേഖയും തമ്മിൽ കാലങ്ങളായി അകൽച്ചയിലാണെന്ന  വാർത്തയ്ക്ക് ഒന്നുകൂടി ഉറപ്പേകുന്നുണ്ട് രേഖയുടെ ഈ തിരിഞ്ഞോട്ടം. പട്ടുസാരിയണിഞ്ഞാണ് രേഖയെ മിക്ക ചടങ്ങുകളിലും കാണാറ്. എന്നാൽ കറുത്ത ഡ്രെസ്സിട്ടാണ് ഇത്തവണ രേഖ ക്യാമറക്ക് മുന്നിലെത്തിയത്. ഡബ്ബു രത്നാനിയുടെ ഇരുപതാമത്തെ കലണ്ടർ ഫോട്ടോഷൂട്ടാണിത്. 

click me!