ബാങ്കില്‍ സ്പൈഡര്‍മാന്‍; വീഡിയോ കാണാം

Published : Jan 29, 2019, 08:46 PM IST
ബാങ്കില്‍ സ്പൈഡര്‍മാന്‍;  വീഡിയോ കാണാം

Synopsis

51 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ മറ്റ് സഹപ്രവർത്തകരുമായി സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയോ വസ്തുക്കൾ വിതരണം ചെയ്യുന്നതായും കാണാം. 

സാവോ പോളോ: കംപ്യൂട്ടറിന് മുന്നിലിരുന്ന ജോലി ചെയ്യുന്ന ആളെ കണ്ട് ബാങ്കിലെത്തിയവര്‍ ആദ്യമൊന്നു ഞെട്ടി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സൂപ്പര്‍ഹീറോ സ്പൈഡര്‍മാനാണ് മുന്നില്‍. പിന്നെയാണ് എല്ലാവര്‍ക്കും കാര്യം മനസ്സിലായത്.  ബാങ്ക് ജോലിയിൽ നിന്നും രാജി വയ്ക്കുന്ന ദിവസം തനിക്കേറ്റവും പ്രിയപ്പെട്ട സൂപ്പർഹീറോയുടെ വേഷമണിഞ്ഞ് ജോലിക്കെത്തിയിരിക്കുകയാണ് ബാങ്ക് ജീവനക്കാരൻ. ബ്രസീലിലെ സാവോപോളോയിലെ ബാങ്കിലാണ് കൗതുകമുണർത്തുന്ന ഈ സംഭവം നടന്നിരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായിരിക്കുകയാണ്. സൂപ്പർഹീറോ ആയി എത്തിയ ആളുടെ പേരോ മറ്റ് വിവരങ്ങളോ വ്യക്തമല്ല.

51 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ മറ്റ് സഹപ്രവർത്തകരുമായി സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയോ വസ്തുക്കൾ വിതരണം ചെയ്യുന്നതായും കാണാം. ചിലപ്പോൾ ജോലിയിലെ അവസാനദിനത്തിൽ സഹപ്രവർ‌ത്തകർക്ക് മധുരം നൽകി യാത്ര പറയുന്നതാകാം. ഇടയ്ക്ക് സഹപ്രവർത്തകരിലൊരാളെ ആലിം​ഗനെ ചെയ്യുന്നുണ്ട്. വാൾട്ടർ കോസ്റ്റാ എന്നയാളാണ് ഈ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി