പൊലീസിന് അഭിമാനാര്‍ഹമായ നേട്ടമെന്ന് എ.ഡി.ജി.പി ബി സന്ധ്യ

Published : Feb 24, 2017, 05:28 AM ISTUpdated : Oct 04, 2018, 07:46 PM IST
പൊലീസിന് അഭിമാനാര്‍ഹമായ നേട്ടമെന്ന് എ.ഡി.ജി.പി ബി സന്ധ്യ

Synopsis

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ എല്ലാ പ്രതികളെയും പിടികൂടാനായത് സംസ്ഥാന പൊലീസിന് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് എ.ഡി.ജി.പി ബി സന്ധ്യ അഭിപ്രായപ്പെട്ടു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസ് അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം അവസാനം പിടിയിലായ രണ്ട് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും എ.ഡി.ജി.പി പറഞ്ഞു.

കേസില്‍ ഇന്നലെ പിടിയിലായ പള്‍സര്‍ സുനിയുമായി കൊച്ചി നഗരത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. നടിയുമൊത്ത് സ‌ഞ്ചരിച്ച വഴികളിലൂടെയും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്ന് സുനി പറഞ്ഞ സ്ഥലത്തും പൊലീസ് പരിശോധന നടത്തി. മറ്റ് പ്രതികളെ ഒഴിവാക്കി സുനിയെ മാത്രമായിരുന്നു കൊണ്ടുപോയത്. ഇയാളെ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയില്ല.  തുണി കൊണ്ട് മുഖം മറച്ചാണ് പൊലീസ് വാഹനത്തില്‍ ഇയാളെ കൊണ്ടു വന്നത്. രണ്ട് മണിക്കൂറോളം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനത്തില്‍ സഞ്ചരിച്ചെന്നാണ് നടിയുടെ പരാതി.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദേവസ്വം മന്ത്രിയുടെ കത്ത് മേശപ്പുറത്ത്, തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നിർണായക യോഗം ഇന്ന്; വിവാദ നിയമനങ്ങൾ പുനപരിശോധിക്കുമോ?
ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയോ? അൻസിബ ഹസന്‍റെ പരാതിയിൽ ശ്വേത മേനോന്‍റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ്