സുവേന്ദു അധികാരി സർക്കാർ അധികാരമേറ്റശേഷം ബംഗാളിൽ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണിത്.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. റായ്ഗഞ്ച് സ്വദേശി ദിലീപ് കുമാറാണ് കൊല്ലപ്പെട്ടത്. പുലർച്ചെ ദിനാജ്പൂരിൽ വെച്ച് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നു. സ്വയരക്ഷയ്ക്കായി പൊലീസ് തിരിച്ചും വെടിയുതിർത്തതോടെ ഇയാൾ കൊല്ലപ്പെട്ടു. സുവേന്ദു അധികാരി സർക്കാർ അധികാരമേറ്റശേഷം ബംഗാളിൽ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണിത്.

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു