അടിമാലി കൂട്ടക്കൊല: മൂന്ന് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Published : Jan 11, 2018, 03:00 PM ISTUpdated : Oct 05, 2018, 12:29 AM IST
അടിമാലി കൂട്ടക്കൊല: മൂന്ന് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Synopsis

അടിമാലി: അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം കൂട്ടക്കൊല കേസിലെ മൂന്ന് പ്രതികളേയും ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കര്‍ണാടക തുമ്പൂര്‍ സ്വദേശികളായ രാഘവേന്ദ്ര, മധു എന്ന രാജേഷ് ഗൗഡ, മഞ്ചുനാഥ് എന്നിവരെയാണ് ശിക്ഷിച്ചത്. തൊടുപുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി .

2015 ഫെബ്രുവരി 12 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിമാലി ടൗണ്‍ മധ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാജധാനി ലോഡ്ജിന്റെ നടത്തിപ്പുകാരനായ മന്നാംകാല പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ആയിഷ (63), ഐഷയുടെ മാതാവ് അടിമാലി മണലിക്കുടി നാച്ചി (81) എന്നിവരെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ലോഡ്ജിന്റെ മൂന്നാം നിലയിലുള്ള 302 ാം നമ്പര്‍ മുറിയില്‍ വായ് മൂടി, കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം. ഐഷയുടെയും നാച്ചിയുടെയും മൃതദേഹം ലോഡ്ജിന്റെ ഒന്നാം നിലയില്‍  കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളില്‍ രണ്ടിടത്തായാണ് കിടന്നത്.

ഐഷയുടെയും നാച്ചിയുടെയും മൃതദേഹങ്ങള്‍ ലോഡ്ജിലെ ഒന്നാം നിലിയലുള്ള കിടപ്പുമുറിയായി ഉപയോഗിക്കുന്ന ഹാളിലെ രണ്ടിടങ്ങളിലായാണ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം 19.5 പവന്‍ സ്വര്‍ണം 50,000 രൂപയും റാഡോവാച്ചും കവര്‍ന്നിരുന്നു. ലോഡ്ജിലെ താമസക്കാരുടെ രജിസ്റ്ററുകള്‍ വരെ കീറിയാണ് പ്രതികള്‍ കടന്നുകളഞ്ഞത്. ലോഡ്ജിന് സമീപത്തെ പലചരക്ക് വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയില്‍ നിന്നും അന്യ സംസ്ഥാന തൊഴിലാളികളുടേതെന്ന് തോന്നിക്കുന്ന വ്യക്തതയില്ലാത്ത ചിത്രങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചത്. പൊലീസിന്റെ അന്വേഷണ മികവുകൊണ്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന പൊലീസ് കണ്ടെത്തി. 56 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 77 രേഖകള്‍ പരിശോധിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും
തദ്ദേശ തോൽവി: സിപിഎം വസ്തുതകൾ മറച്ച് വെക്കുന്നുവെന്ന് സിപിഐ, 'പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചു'