
ദില്ലി: പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയ്ക്കും ഒരുമിച്ച് താമസിക്കുന്നതിന് നിയമ തടസ്സങ്ങളില്ലെന്ന് സുപ്രീംകോടതി. പുരുഷന് വിവാഹപ്രായം 21 ആണെന്നിരിക്കെ പതിനെട്ട് തികഞ്ഞവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ പ്രായം തടസ്സമാകില്ലെന്നാണ് കോടതിയുടെ സുപ്രാധാന വിധി. ഇതോടെ ഇന്ത്യയില്‍ 18 വയസ്സ് പൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ക്ക് പരസ്പര സമ്മതപ്രകാരം ഒരുമിച്ച് ജീവിക്കാം.
20 വയസ്സുകാരിയയാ തുഷാരയുടെയും 21 വയസ്സ് പൂര്‍ത്തിയായിട്ടില്ലാത്ത സുഹൃത്ത് നന്ദകുമാറിന്‍റെയും വിവാഹം റദ്ദാക്കി തുഷാരയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ട കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി തള്ളി. പ്രായപൂര്‍ത്തിയായ തുഷാരയ്ക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാം.
നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ലെങ്കിലും വിവാഹിതരാകാതെ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും കോടതി വ്യക്തമാക്കി. 2017 ഏപ്രിലിലാണ് ഹൈക്കോടതി തുഷാരയുടെയും നന്ദകുമാറിന്‍റെയും വിവാഹം അസാധുവാക്കിയത്. നന്ദ കുമാറിന് 21 വയസ് തികഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജസ്റ്റിസുമാരായ എകെ സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ചിന്‍റേതാണ് ഉത്തരവ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam