ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം; അനുമതിയില്ലാതെ ചുംബിച്ചെന്ന് നീലച്ചിത്ര നടി

Published : Oct 23, 2016, 07:57 AM ISTUpdated : Oct 05, 2018, 02:24 AM IST
ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം; അനുമതിയില്ലാതെ ചുംബിച്ചെന്ന് നീലച്ചിത്ര നടി

Synopsis

പത്തുവർഷം മുൻപ് കാലിഫോർണിയയിലെ ലേക്ക്​ താഹോയിൽ നടന്ന ഗോൾഫ് ടൂർണമെന്റിനിടെയാണ് ട്രംപിനെ പരിചയപ്പെട്ടത്​.  തുടർന്ന് അദ്ദേഹം മുറിയിലേക്ക്​ ക്ഷണിച്ചു. അനുമതിയില്ലാതെ ചുംബിച്ചു. പണം വാഗ്​ദാനം ചെയ്​ത്​ രാത്രി ചെലവഴിക്കാൻ നിർബന്ധിച്ചുവെന്നുമാണ്​ ജെസീക്ക വെളിപ്പെടുത്തല്‍. തൊട്ടുപിന്നാലെ പേരുപറയാത്ത ഒരു വ്യക്തി ട്രംപിന്റെ മുറിയിലേക്ക് തനിച്ചു വരാൻ ആവശ്യ​പ്പെട്ടുവെന്നും താൻ അത്​ നിഷേധിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.

ട്രംപിനൊപ്പം രാത്രിഭക്ഷണം കഴിക്കാനും പാർട്ടിയിൽ പങ്കെടുക്കാനും വേണ്ടിയുള്ള  ക്ഷണം നിരസിച്ചതിനെ തുടർന്ന്​ അദ്ദേഹം തന്നെ രാത്രിചെലവഴിക്കാൻ എന്താണ് നൽകേണ്ടതെന്നും എത്ര രൂപ വരെ നൽകാൻ തയാറാ​ണെന്ന്​ പറഞ്ഞുവെന്നും ജെസീക ഡ്രാക്കേ പറയുന്നു. ഒരിക്കൽക്കൂടി ട്രംപി​ന്‍റെറ ക്ഷണവും ഓഫറും നിഷേധിച്ച്​ ലോസ്​ആഞ്ചലസിലേസ്​ തിരിച്ചു പോവുകയാണ്​ ചെയ്​തതെന്നും ജെസീക്ക വെളിപ്പെടുത്തി.

ഇതിനകം എട്ടിലധികം  സ്ത്രീകളാണ്​ ട്രംപിനെതിരെ ആരോപണവുമായി മാധ്യമങ്ങൾക്ക്​ മുന്നിലെത്തിയത്​. സമ്മർ സെർവോസ്, ക്രിസ്റ്റിൻ ആൻഡേഴ്സൺ എന്നീ വനിതകൾ കഴിഞ്ഞദിവസം ട്രംപിനെതിരെ രംഗത്തുവന്നിരുന്നു. സ്‌ത്രീകളെ വശീകരിക്കാന്‍ തനിക്കാകുമെന്ന് പറയുന്ന ട്രംപിന്റെ വീഡിയോ അടുത്തിടെ വിവാദമായിരുന്നു. 1980കളില്‍ വിമാനത്തില്‍ വച്ച് ട്രംപ് തന്നെ കയറിപ്പിടിച്ചെന്ന് ജസീക്ക ലീഡ്സ് എന്നൊരു സ്‌ത്രീയും മുമ്പ് വെളിപ്പെടുത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ