ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു

Published : Jul 20, 2016, 09:42 AM ISTUpdated : Oct 05, 2018, 12:15 AM IST
ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു

Synopsis

കൊച്ചി: ഹൈക്കോടതി വളപ്പില്‍ വീണ്ടും സംഘര്‍ഷം. അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴിക്കും മീഡിയാവണ്‍ ക്യാമറാമാന്‍ മോനിഷിനും മര്‍ദനമേറ്റു. ഇരുവരുടെയും ക്യാമറ തകര്‍ക്കാനും അഭിഭാഷകര്‍ ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. 

ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഹൈക്കോടതിയിലെ മീഡിയ റൂമിലെത്തിയായിരുന്നു ധനേഷ് മാത്യു മാഞ്ഞൂരാനും ഒരുവിഭാഗം അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തത്. ഇതിനെതിരേ ചീഫ് ജസ്റ്റീസിനു മാധ്യമപ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ; 'ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകും'
55 പേരുമായി ലാൻഡ് ചെയ്ത വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ അകലേക്ക് തെന്നിമാറി, ഭദ്രാപൂരിൽ അപകടമൊഴിവായത് തലനാരിഴക്ക്