അഫ്​ഗാനിൽ താലിബാൻ ആക്രമണത്തിൽ 126 അഫ്​ഗാൻ സൈനികർ കൊല്ലപ്പെട്ടു

By Web TeamFirst Published Jan 22, 2019, 12:02 AM IST
Highlights

അഫ്ഗാനിലെ മുതിര്‍ന്ന പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനാണ് സൈനികരുടെ മരണം സ്ഥിരീകരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്. 

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പൊലീസ് പരിശീല കേന്ദ്രത്തിലും സൈനിക കേന്ദ്രത്തിലും താലിബാന്‍ നടത്തിയ അക്രമണത്തില്‍ 126 സൈനികര്‍ മരിച്ചു. വർധക് പ്രവിശ്യയിലെ സൈനിക കേന്ദ്രത്തിൽ ആണ് സ്ഫോടനം ഉണ്ടായത്. സൈനികരുടെ മരണം സ്ഥിരീകരിച്ചതായി സർക്കാർ വെളിപ്പെടുത്തി. മരിച്ച സൈനികരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. മരിച്ചവരിൽ എട്ടുപേർ സ്പെഷൽ കമാൻഡോമാരാണ്. 

അഫ്ഗാനിലെ മുതിര്‍ന്ന പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനാണ് സൈനികരുടെ മരണം സ്ഥിരീകരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ കാബൂളിലേക്ക് കൊണ്ട് പോയി. സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഭീകരർ സൈനിക കേന്ദ്രത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത വാഹനം തന്നെയാണ് ഭീകരർ അക്രമണത്തിനായി ഉപയോ​ഗിച്ചത്. 

click me!