ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍മയക്കുമരുന്നു വേട്ട

By Web DeskFirst Published Aug 17, 2017, 8:07 PM IST
Highlights

ദില്ലി: ദില്ലി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട.40 കോടി വിലവരുന്ന നാലുകിലോ കൊക്കെയ്നുമായി വിദേശികള്‍ പിടിയിലായി.നൈജിരിയക്കാരനും ടാന്‍സാനിയന്‍ യുവതിയുമാണ് പോലീസ് പിടിയിലായത്. മുംബൈയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് നൈജീരിയക്കാരന്‍ അഗസ്റ്റ്യനും ടാന്‍സാനിയക്കാരി ബിയാട്രിസും ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.മുംബൈയിലെ സുരക്ഷാ പരിശോധകരെ കബളിപ്പിച്ച് മയക്കുമരുന്നുമായി ദില്ലിവരെയെത്തിയെങ്കിലും പക്ഷെ പിടിക്കപ്പെട്ടു.

രഹസ്യവിവരത്തെ തുട‍ര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് 40 കോടി വിലവരുന്ന കൊക്കെയ്ന്‍ പിടികൂടിയത്. 27 റിബണ്‍ റോളുകളിലായി വിദഗ്ധമായി പായ്‌ക്ക് ചെയ്തായിരുന്നു കൊക്കെയ്ന്‍ കടത്തിയത്.ദില്ലിയിലെ ഇടനിലക്കാര്‍ക്ക് കൊക്കെയ്ന്‍ കൈമാറാനാണ് പദ്ധതിയിട്ടിരുന്നത്. ദില്ലിയിലെ നിശാപാര്‍ട്ടികളില്‍ കൊക്കെയ്നടക്കം മയക്കുമരുന്നുകള്‍ വ്യപകമായി ഉപയോഗിക്കുന്നതായി നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു.

ഇതിനെക്കുറിച്ചുള്ള അന്വേഷണം നടക്കവേയായിരുന്നു സുപ്രധാന അറസ്റ്റ്.മുന്‍പ് രണ്ട് തവണകൂടി ഇത്തരത്തില്‍ ഇരുവരും ദില്ലി വിമാനത്താവളത്തില്‍ എത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. അതുകൊണ്ട് തന്നെ മുന്‍പും മയക്കുമരുന്ന് കടത്തിയിട്ടുണ്ടാവാം എന്ന് പോലീസ് സംശയിക്കുന്നു.കൂടുതല്‍ പേര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുമെന്ന് പോലീസ് പറഞ്ഞു.

 

click me!