പ്രളയക്കെടുതി: പത്തനംതിട്ട കോഴഞ്ചേരി പാലത്തില്‍ വിള്ളൽ

By Web TeamFirst Published Sep 6, 2018, 9:14 AM IST
Highlights

പ്രളശയത്തില്‍ മരങ്ങള്‍ പാലത്തില്‍ വന്ന് അടിഞ്ഞിരുന്നു. പാലത്തിന് മുകളിലും വെള്ളം കയറിയിരുന്നു. പ്രളയ സമയത്ത് കോഴഞ്ചേരി പാലം തകര്‍ന്നുവെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ തകര്‍ന്നില്ലെന്നും ബലക്ഷയം മാത്രമാണെന്നുമായിരുന്നു വിശദീകരണം. 

പത്തനംതിട്ട: പ്രളയത്തിന് ശേഷം പത്തനംതിട്ട കോഴഞ്ചേരി പാലത്തിന് വിള്ളൽ. അസ്ഥിവാരത്തിൽ രണ്ട് സ്ഥലത്താണ് വിള്ളൽ. പൊതുമരാമത്ത് ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്. തെടുമ്പ്രയാര്‍ ഭാഗത്തുനിന്നുള്ള രണ്ടാമത്തെ തൂണിനും പത്തനംതിട്ടയില്‍നിന്നുള്ല ഒന്നാമത്തെ തൂണിനുമാണ് വിള്ളല്‍ കണ്ടത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച പാലത്തിന് 75 വര്‍ഷത്തിലധികം പഴക്കമുണ്ട്

പ്രളശയത്തില്‍ മരങ്ങള്‍ പാലത്തില്‍ വന്ന് അടിഞ്ഞിരുന്നു. പാലത്തിന് മുകളിലും വെള്ളം കയറിയിരുന്നു. പ്രളയ സമയത്ത് കോഴഞ്ചേരി പാലം തകര്‍ന്നുവെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ തകര്‍ന്നില്ലെന്നും ബലക്ഷയം മാത്രമാണെന്നുമായിരുന്നു വിശദീകരണം. 

അതേസമയം പൊതുമരാമത്ത് ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതിന് ശേഷമായിരിക്കും ബലക്ഷയത്തെ കുറിച്ച് അറിയാനാവുക. ജില്ലയിലെ പ്രധാന പാലമാണ് ഇത്. പത്തനംതിട്ടയും തിരുവല്ലയുമായി ബന്ധപ്പെടുത്തുന്ന പ്രധാന പാലം കൂടിയാണ് കോഴഞ്ചേരി പാലം. ഈ പാലം തകര്‍ന്നാല്‍ ഗതാഗത നിയന്ത്രണം ഉണ്ടായേക്കും
 
click me!