351 അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇന്ത്യയില്‍

Published : Nov 20, 2018, 07:33 AM ISTUpdated : Nov 20, 2018, 08:13 AM IST
351 അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇന്ത്യയില്‍

Synopsis

സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് ശേഷം ഇന്ത്യക്ക് വീണ്ടുമൊരു നേട്ടം കൂടി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇനി ഇന്ത്യയില്‍. 351 അടി ഉയരത്തിലാണ് ശിവന്‍റെ പ്രതിമ രാജസ്ഥാനില്‍ നിര്‍മ്മിക്കുന്നത്. 2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

 

ദില്ലി: സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് ശേഷം ഇന്ത്യക്ക് വീണ്ടുമൊരു നേട്ടം കൂടി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇനി ഇന്ത്യയില്‍. 351 അടി ഉയരത്തിലാണ് ശിവന്‍റെ പ്രതിമ രാജസ്ഥാനില്‍ നിര്‍മ്മിക്കുന്നത്. 2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

രാജസ്ഥാനിലെ നാഥ്ദ്വാരയിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ വരുന്നത്. 85 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായി. 750 ഓളം പേരാണ് കഴിഞ്ഞ നാല് വര്‍ഷമായി പ്രതിമ നിര്‍മ്മിക്കുന്നത്. മുതല്‍മുടക്കിനെ കുറച്ചോ മറ്റ് വിവരങ്ങളോ  ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടൈംസ് നൌ ന്യൂസാണ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2019 മാര്‍ച്ചിലാണ് ശിവ പ്രതിമയുടെ ഉദ്ഘാടനം പ്രതീക്ഷിക്കുന്നത്. ഇതോടെ ലോകത്തിലെ നാലാമത്തെ ഉയരം കൂടിയ പ്രതിമയായി ശിവ പ്രതിമ മാറും.

 

 

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ  ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയാണ്. 597 അടി ഉയരത്തിലാണ് (182 മീറ്റര്‍) പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.  ന്യൂയോര്‍ക്കിലെ 'സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി' യുടെ ഇരട്ടി ഉയരവും സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമയുടെ സവിശേഷതയാണ്. 93 മീറ്ററാണ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഉയരം.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഒരു മാസത്തിൽ ഹിന്ദി പഠിക്കണം, അല്ലെങ്കിൽ...': ആഫ്രിക്കയിൽ നിന്നുള്ള ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ
ലക്ഷ്യം മമതയും ബിജെപിയും, ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു