ഇന്ത്യയിലെ ഹൃദയ ശസ്ത്രക്രിയ വിജയിച്ചു ; പക്ഷേ ജന്മനാട്ടിലേക്ക് പോയ പാകിസ്ഥാനി ബാലന് ദാരുണാന്ത്യം

By WebDeskFirst Published Aug 8, 2017, 5:15 PM IST
Highlights

ദില്ലി: ഇന്ത്യ-പാക് ഉഭയ കക്ഷി ബന്ധം വഷളായിരുന്നിട്ടും വിജേശകാര്യ മന്ത്രി സുഷമ സ്വരാജ് മുന്‍കൈയ്യെടുത്ത് ചികിത്സക്കായി ഇന്ത്യയില്‍ എത്തിച്ച പിഞ്ച് ബാലന്‍ ജന്മനാട്ടില്‍ മരണത്തിന് കീഴടങ്ങി. ഹൃദയ ശസ്ത്രക്രിയയക്ക് വേണ്ടി പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലെത്തിയ നാല് മാസം പ്രായമുള്ള  രോഹന്‍ സാദിഖാണ് മരണപ്പെട്ടത്. ജൂലൈ 11 ന് ഡല്‍ഹിയിലെ ജയ്പീ ആശുപത്രിയിലായിരുന്നു വിജയകരമായ  ഹൃദയ ശസ്ത്രക്രിയ നടന്നത്. തുടര്‍ന്ന് രോഹനും കുടുംബവും നാട്ടിലേക്ക് പോയി.  ഇന്നലെ രാത്രി നിര്‍ജലീകരണത്തെ തുടര്‍ന്ന് കുഞ്ഞ് രോഹന്‍ മരണമടഞ്ഞു. തുടര്‍ന്ന് ട്വിറ്ററില്‍ രോഹന്‍റെ പിതാവ് കന്‍വാല്‍ സാദിഖ് ഇങ്ങനെ കുറിച്ചു. "എന്‍റെ രോഹന് മരിച്ചു. അവന്‍ പൊരുതുകയും വിജയിക്കുകയും ചെയ്തിരുന്നു".

മകന്റെചികിത്സയ്ക്ക് ഇന്ത്യയിലേക്ക് വരുന്നതിന്  കുട്ടിയുടെ പിതാവ് മെഡിക്കല്‍ വിസ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളായതിനെ തുടര്‍ന്ന് ബുദ്ധിമുട്ടുകള്‍ നേരിട്ടു.  തുടര്‍ന്ന് കുട്ടിയുടെ പിതാവ് ട്വിറ്ററില്‍ ഇക്കാര്യം പങ്കുവെച്ചതോടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് രോഹനൊപ്പം മാതാപിതാക്കള്‍ ഇന്ത്യയിലെത്തി. തുടര്‍ന്ന് ദില്ലിയില്‍ വെച്ച് കുട്ടിയുടെ ശസ്ത്രക്രിയ നടക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയമായതിനെ തുടര്‍ന്ന് സുഷമ സ്വരാജിന് നന്ദി പറയുകയും പാക്കിസ്ഥാനില്‍ മെഡിക്കല്‍ വിസ ആവശ്യമുള്ള എല്ലാവര്‍ക്കും വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

click me!