റവന്യു വകുപ്പിനെതിരെ എ ജി: കേസ് മാറ്റിക്കൊടുത്ത ചരിത്രമില്ല

Published : Oct 28, 2017, 02:11 PM ISTUpdated : Oct 05, 2018, 12:03 AM IST
റവന്യു വകുപ്പിനെതിരെ എ ജി: കേസ് മാറ്റിക്കൊടുത്ത ചരിത്രമില്ല

Synopsis

തിരുവനന്തപുരം: കേസ് മാറ്റിക്കൊടുത്ത ചരിത്രം എജി ഓഫീസിനില്ലെന്ന് അ‍ഡ്വ: ജനറല്‍ സുധാകര്‍ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മാര്‍ത്താണ്ഡം കായല്‍ സംബന്ധിച്ച് കേസില്‍ സ്റ്റേറ്റ് അറ്റോര്‍ണിയെ മാറ്റില്ലെന്ന് എ ജി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് എ ജി യെ വിമര്‍ശിച്ച് റവന്യു മന്ത്രി രംഗത്തെത്തിയിരുന്നു. എന്നാല്‍ മന്ത്രിക്ക് മറുപടി നല്‍കിയിരിക്കുകയാണ് എ ജി. ഇതൊരു പുതിയ സംഭവമാണ്. മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. ഒരു കേസിനോടും പ്രത്യേക താല്‍പ്പര്യമില്ലെന്നും അ‍ഡ്വ: ജനറല്‍ സുധാകര്‍ പ്രസാദ് പറഞ്ഞു. 

റവന്യു വകുപ്പില്‍ എന്ത് വേണമെന്ന് തീരുമാനിക്കുന്നത് താനാണെന്ന് ഇ. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. താൻ നൽകിയ കത്തിന് മറുപടി നൽകാത്ത എജിയുടെ നടപടി  ശരിയാണോയെന്ന്  ചിന്തിക്കണം എന്നും എ ജി ക്ക് മറുപടി പറയാന്‍ തന്‍റെ സംസ്കാരം അനുവദിക്കുന്നില്ലെന്നും റവന്യു മന്ത്രി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് വീണ്ടും എ ജി പ്രതികരിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒരു തുള്ളി ചോര പൊടിയാത്ത പ്രതികാര മധുരമാണ് ഈ ജനവിധി': നേരിൻ്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ പാറുന്നുവെന്ന് കെ കെ രമ
'തിരുവനന്തപുരത്ത് ആദ്യമായി ബിജെപി മേയർ വരാൻ പോകുന്നു, ജനം മോദിയെ മാത്രമാണ് വിശ്വസിക്കുന്നത്': അമിത് ഷാ