ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

Published : Nov 30, 2018, 06:49 PM ISTUpdated : Dec 01, 2018, 09:47 AM IST
ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

Synopsis

ശബരിമലയിലെ നിരോധനാജ്ഞ നാലുദിവസം കൂടി നീട്ടി. നിരോധനാജ്ഞ ഡിസംബർ നാല് വരെ നീട്ടിയത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

സന്നിധാനം: ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നാലുദിവസം കൂടി നീട്ടി. നിരോധനാജ്ഞ ഡിസംബർ നാല് വരെ നീട്ടാനാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവടങ്ങളില്‍ നിരോധനാജ്ഞ തുടരും.

നിരോധനാജ്ഞ നീട്ടണം എന്നായിരുന്നു പൊലീസിന്റെ ആവശ്യം. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നായിരുന്നു പൊലീസിന്‍റെ നിലപാട്.  ഭക്തർക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. ശരണം വിളിക്കുന്നതിനോ, ഭക്തർ സംഘമായി ദർശനത്തിനെത്തുന്നതിനോ തടസ്സമുണ്ടാകില്ലെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 'ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി'; ലേബർ കോഡിനെ വിമർശിച്ച് പ്രസംഗം
ജനുവരി 1 എങ്ങനെ 'ന്യൂ ഇയ‍‌ർ' ആയി? അധിവ‌‍‍ർഷത്തിൽ ശരിക്കും ഫെബ്രുവരി 29 ഉണ്ടോ?