വനിതാമതിൽ: അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം; വീണ്ടും ബഹളം; നിയമസഭ നിർത്തിവെച്ചു

By Web TeamFirst Published Dec 13, 2018, 10:50 AM IST
Highlights

വനിതാമതിൽ ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം. അടിയന്തര പ്രമേയം അനുവദിക്കരുതെന്ന് മന്ത്രി എ കെ ബാലൻ ആവശ്യപ്പെട്ടു. തുല്യനീതിക്കായാണ് വനിതാമതിലെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: വനിതാമതിൽ ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം. അടിയന്തര പ്രമേയം അനുവദിക്കരുതെന്ന് മന്ത്രി എ കെ ബാലൻ ആവശ്യപ്പെട്ടു. തുല്യനീതിക്കായാണ് വനിതാമതിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അന്തസ്സ് ഉറപ്പാക്കാനുള്ള അഭിമാന മതിലാണ് വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് വനിതാ സംഘടനകളെയും വനിതാമതിലിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി വനിതാ മതിൽ എങ്ങനെ വർഗീയമാകുമെന്നും ചോദിച്ചു. ശബരിമല വിധിയിൽ ഒരു വിഭാഗം നടത്തിയ ഇടപെടൽ നവോത്ഥാനം തകർക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബെർലിൻ മതിൽ പൊളിച്ച പോലെ ഈ വർഗീയ മതിൽ ജനം പൊളിക്കും എംകെ മുനീർ എംഎല്‍എ പറഞ്ഞതോടെ ഭരണപക്ഷം ബഹളം വച്ചു. മുനീർ പരാമർശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഭരണപക്ഷം ബഹളം വച്ചതോടെ സഭാ നടപടികള്‍ നിര്‍ത്തി വച്ചു.
 

click me!