
കണ്ണൂർ: പാനൂരിൽ വീണ്ടും സിപിഎം - ബിജെപി സംഘർഷം. വളള്യായി, പാത്തിപ്പാലം ഭാഗങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ 7 പേർക്ക് പരിക്കേറ്റു. 5 സി.പി.എം പ്രവർത്തകർക്കും 2 ബി.ജെ.പി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെ വളള്യായിലെ ഒരു കല്യാണ വീട്ടിൽ വച്ചാണ് സംഘർഷം ഉടലെടുത്തത് . സി .പി .എം - ബി ജെ പി പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തിൽ കലാശിക്കുകയുമായിരുന്നു . അക്രമത്തിൽ 5 സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റു.
പുലർച്ചെ 2 മണിയോടെയാണ് ബി.ജെ.പി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ അക്രമം ഉണ്ടായത് .പരിക്കേറ്റ പാത്തിപ്പാലം സ്വദേശികളായ റിജേഷ് ,റിജിൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരു സംഭവങ്ങളിലും പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . സംഘർഷം വ്യാപിക്കാതിരിക്കാൻ കനത്ത പോലീസ് സന്നാഹത്തെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam