
കൊച്ചി: എ.വി.ജോര്‍ജ്ജിനെ പിടികൂടണമെന്ന ആവശ്യത്തിലുറച്ച് ശ്രീജിത്തിന്‍റെ കുടുംബം. പ്രതിപക്ഷ രമേശ് ചെന്നിത്തല ആരോപിച്ചതുപോലെ കേസിന് പിന്നാലെ വലിയ സഖാവ് ആരെന്ന് അറിയുന്നത് എവി ജോർജിനാണ്. അതിനാലാണ് എവി ജോർജിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള പറഞ്ഞു. സംഭവത്തില്‍ പിന്നില്‍ ഗൂഡാലോചന എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ശ്യാമള കൂട്ടിച്ചേര്‍ത്തു.
വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ വലിയ സഖാവിനെ രക്ഷിക്കാൻ ശ്രമമുണ്ടെന്നാണ് രമേശ് ചെന്നിത്തല നിയമസഭയില്‍ പ്രതികരിച്ചത്. മുഴുവൻ പ്രതികൾക്കും ജാമ്യം കിട്ടി. കേസിൽ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഴുവൻ പ്രതികൾക്കും ജാമ്യം കിട്ടി. കേസിൽ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ആദ്യ കസ്റ്റഡി മരണം അല്ല, വരാപ്പുഴയിലെ ശ്രീജിത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. മുൻ എസ്.പി എ.വി.ജോർജിനെ കുറ്റവിമുക്തനാക്കി കേസ് അട്ടിമറിക്കുന്ന സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. വരാപ്പുഴ കസ്റ്റഡിക്കൊലക്കേസിൽ സർക്കാർ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam