'കേരളത്തിലെ അവസ്ഥയ്ക്ക് കാരണക്കാര്‍ ഇവര്‍'; നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍

Published : Jan 05, 2019, 11:33 AM ISTUpdated : Jan 05, 2019, 01:45 PM IST
'കേരളത്തിലെ അവസ്ഥയ്ക്ക് കാരണക്കാര്‍ ഇവര്‍'; നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍

Synopsis

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് കമല്‍ഹാസന്‍ കേരളത്തിലെ സമീപകാല സംഭവങ്ങളും ചര്‍ച്ച ചെയ്തത്. സഖ്യകക്ഷിയാകാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണത്തോടുള്ള മറുപടിയും താരം വ്യക്തമാക്കി

ചെന്നൈ: ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാര്‍ വലതുപക്ഷമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് കമല്‍ഹാസന്‍ കേരളത്തിലെ സമീപകാല സംഭവങ്ങളും ചര്‍ച്ച ചെയ്തത്. 

'കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് വലതുപക്ഷമാണ്'- കമല്‍ പറഞ്ഞു. 

സഖ്യകക്ഷിയാകാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണത്തോടുള്ള മറുപടിയും താരം വ്യക്തമാക്കി. അദ്ദേഹം തന്റെ നിലപാടാണ് അറിയിച്ചതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്തേണ്ടതുണ്ടെന്നും കമല്‍ അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് മക്കള്‍ നീതി മയ്യം കൈക്കൊള്ളുന്ന തീരുമാനം മറ്റൊരു യോഗത്തിലൂടെ അറിയിക്കുമെന്നും കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ പാര്‍ട്ടിക്കൊപ്പം സഖ്യകക്ഷികളാകാന്‍ തമിഴ് താരങ്ങളായ കമല്‍ഹാസനെയും രജനീകാന്തിനെയും മോദി ക്ഷണിച്ചിരുന്നു. ഇരുവരും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങിയ പശ്ചാത്തലത്തിലായിരുന്നു ക്ഷണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്ന് കമല്‍ഹാസന്‍ നേരത്തേ അറിയിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ