കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം അവസാനിച്ചു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

By Web DeskFirst Published Jul 6, 2016, 12:56 AM IST
Highlights

പാലക്കാട്: കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം കാലാവധി അവസാനിച്ചു. ബാങ്കുകള്‍ ജപ്തി നടപടികളിലേക്ക്.. പാലക്കാട് ചിറ്റൂരിലും കൊഴിഞ്ഞാന്പാറയിലും നൂറിലേറെ കര്‍ഷകര്‍ക്ക് റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചു.

കൃഷി മാത്രം ഉപജീവനമായുള്ള ഇവരെപ്പോലെ നൂറിലേറെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. പല ബാങ്കുകളില്‍ നിന്നായി ലോണുകളെടുത്ത് കൃഷിയിറക്കിയവര്‍. കാലാവസ്ഥയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലതകര്‍ച്ചയും മൂലം ജീവിതം ദുരിതമായിരിക്കുമ്പോഴാണ് ബാങ്കുകളില്‍ നിന്ന് ജപ്തി ഭീഷണി. 

മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ കിടപ്പാടം നഷ്ടമാകുമെന്ന ഭയത്തിലാണ് കര്‍ഷകര്‍. പൂര്‍ണമായും കടം എഴുതി തള്ളണം എന്നല്ല ഇവര്‍ പറയുന്നത്. പക്ഷേ കര്‍ഷകരെ വഴിയാധാരമാക്കുന്ന ഈ നടപടികള്‍ താല്‍ക്കാലികമായെങ്കിലും നിര്‍ത്തിവച്ചില്ലെങ്കില്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍ക്കാകും കേരളം സാക്ഷ്യം വഹിക്കേണ്ടിവരിക.  

click me!