
അഗസ്റ്റവെസ്റ്റ്ലാന്റ് ഇടപാടിൽ അന്വേഷണഎജൻസികളെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലാണ് ഇടനിലക്കാരൻ ജെയിംസ് ക്രിസ്റ്റൻ മിഷേലിന്റ പുതിയ വെളിപ്പെടുത്തൽ. . ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരൻ മിഷേലിന്റെ ഡയറിയിലെ വിശദാംശങ്ങളായി പുറത്ത് വന്ന വിവരങ്ങളാണ് മിഷേൽ നിഷേധിച്ചത്. പ്രമുഖ കുടുംബത്തിന് കോഴ നൽകിയതായി മിഷേലിന്റെ ഡയറിലുണ്ടെന്നായിരുന്നു വിവരം. എന്നാൽ പ്രതിപക്ഷത്തിനെതിരെ എന്തെങ്കിലും വിവരങ്ങളുണ്ടോ എന്ന് വെളിപ്പെടുത്താൻ കഴിഞ്ഞ നവംബർ മാസം മുതൽ അന്വേഷണ ഏജൻസികൾ തന്റ് മേൽ സമ്മർദ്ദം ചെലുത്തുന്നതായാണ് മിഷേലിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ.
ഗാന്ധി കുടുംബത്തിന് ഒരു കൈക്കൂലിയും നൽകിയിട്ടില്ലെന്നും ഒരു ദേശീയദിനപത്രത്തോട് മിഷേൽ വ്യക്തമാക്കി. തനിക്ക് അവരെ പരിചയവുമില്ല, സിബിഐക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച മിഷേൽ റെഡ് കോർണർ നോട്ടീസ് പിൻവലിക്കണമെന്നതടക്കമുള്ള ഉപാധികൾ മുന്നോട്ട് വെയ്ക്കുന്നു. ഇടപാടിൽ ഇറ്റാലിയൻ കോടതി പുനർവിചാരണക്ക് ഉത്തരവിട്ടിരിക്കയാണ്.
വ്യോമസേന മുൻ മേധാവി എസ് പി ത്യാഗി ഉൾപ്പടെ മൂന്ന് പേർ കേസിൽ ജൂഡിഷ്യൽ കസ്റ്റഡിയിലാണ്12 വിവിഐപി വിമാനം നിർമ്മിക്കുന്നതിൻ അഗസ്റ്റ് വെസ്റ്റ്ലാന്റുമായി ഉണ്ടാക്കിയ കരാറിലെ അഴിമതി ആരോപണത്തെക്കുറിച്ച് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റുമാണ് അന്വേഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam