സംഘപരിവാറിന്‍റെ സര്‍ട്ടിഫിക്കേറ്റ് വേണ്ട; ദേശീയഗാന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

By Web DeskFirst Published Dec 18, 2016, 1:34 PM IST
Highlights

ദേശീയ ഗാനം ആലപിക്കുമ്പോള്‍ സിനിമാ തീയേറ്ററില്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ അറസ്റ്റ് ചെയ്യാന്‍ ചലച്ചിത്ര അക്കാദമി ആവശ്യപ്പെട്ടിട്ടില്ലെന്ന ചെയര്‍മാന്‍ കമലിന്‍റെ പ്രസ്താവനയാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് കമലിന്‍റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിച്ച് പ്രതിഷേധം നടന്നു. വിവാദത്തില്‍ ഇതുവരെ മൗനം പാലിച്ച മുഖ്യമന്ത്രി സംഘപരിവാര്‍ നിലപാടിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. കമലിന്‍റെ പേര്  കമാലുദ്ദീനാണെന്ന് പ്രചരിപ്പിച്ച് വര്‍ഗീയത പരത്താനാണ് ശ്രമിക്കുന്നത്. കമലിന് സംഘപരിവാറിന്‍റെ സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി അവര്‍ക്ക് താക്കീത് നല്‍കാനും മറന്നില്ല.

ചടങ്ങില്‍ പങ്കെടുത്ത ചെറുകഥാകൃത്ത് ടി പദ്മനാഭനും സംഘപരിവാര്‍ നിലപാടിനെ വിമര്‍ശിച്ചു. ആധാറിനും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനും പുറമെ രാജ്യസ്നേഹം തെളിയിക്കാന്‍ മറ്റൊരു കാര്‍ഡു കൂടിവേണ്ട അവസ്ഥയാണിപ്പോഴുള്ളതെന്ന് ടി പദ്മനാഭന്‍ പരിഹസിച്ചു.

ദേശീയഗാന വിവാദത്തിലെ പോലീസ് നടപടി വിമര്‍ശനമുയരുമ്പോഴാണ്   സംഘപരിവാറിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി രംഗത്ത് വന്നരിക്കുന്നത് എന്നതും  ശ്രദ്ധേയമാണ്.

click me!