അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ്: രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും പണം കൈപ്പറ്റിയെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ്

By Web DeskFirst Published Apr 29, 2016, 10:21 AM IST
Highlights

വിവാദ ഹെലികോപ്റ്റര്‍ ഇടപാടില്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് ഇടനിലക്കാര്‍ മുഖേന പണം പറ്റിയതില്‍ രാഷ്ട്രീയ നേതാക്കളും ഉണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇടപാടില്‍ വ്യാമസേന ഉദ്യോഗസ്ഥരുടെ പങ്കാണ് ഇതുവരെ തെളിഞ്ഞിരുന്നത്. എന്നാല്‍ ഇവര്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി കിട്ടിയതിന്‍റെ തെളിവുകള്‍ കിട്ടിയതായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. 

ദില്ലിയിലെ ഒരു അഭിഭാഷകന്‍ മുഖേനയാണ് ഇടനിലക്കാര്‍ ഈ പണം നല്കിയിരിക്കുന്നത്. 12 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ 362 കോടി രൂപ കൈക്കൂലിയായി നല്കിയെന്നാണ് ഇടനിലക്കാര്‍ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിന്റെയും ഫിന്‍മെക്കാനിക്കയുടെയും മേധാവികളെ അറിയിച്ചത്. ഈ നേതാക്കള്‍ ആരൊക്കെയാണെന്ന് വൈകാതെ പുറത്തുവരും എന്ന സൂചയനാണ് അന്വേഷണ ഏജന്‍സി നല്കുന്നത്. 

ഇതിനു പുറമെ മാധ്യമ നിലപാടിനെ സ്വാധീനിക്കാന്‍ 50 കോടി കമ്പനി ചെലവഴിച്ചതിന് തെളിവുണ്ടെന്ന് ബിജെപി എംപി മീനാക്ഷി ലേഖി ഇന്നലെ ലോക്‌സഭയില്‍ ഉന്നയിച്ചിച്ചിരുന്നു. മുന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എസ് പി ത്യാഗി അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് പ്രതിനിധികളെ നേരിട്ടു കണ്ടു എന്ന് ഇറ്റാലിയന്‍ കോടതി രേഖകള്‍ വ്യക്തമാക്കുന്നു. 

ഇടപാട് റദ്ദാക്കിയതിന് ശേഷം മുഴുവന്‍ തുകയും ഇന്ത്യക്ക് കമ്പനി നല്കിയിട്ടില്ല. ഇതിനിടെ ടാറ്റയ്ക്കും അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിനും ഇടയിലുള്ള സംയുക്ത സംരംഭമായ ഇന്ത്യന്‍ റോട്ടോര്‍ക്രാഫ്റ്റ് ലിമിറ്റഡിന് എന്‍ഡിഎ സര്‍ക്കാര്‍ അനുമതി നല്കിയെന്ന വിവരവും പുറത്തുവന്നു.

,,,

click me!